എന്റെ ലക്‌ഷ്യം ഇതൊന്നുമായിരുന്നില്ല, മനസ്സ് തുറന്നു വിനായകൻ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിനായകൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ എല്ലാം വ്യത്യസ്തമായ അഭിനയ രീതി കൊണ്ടും സംസാര രീതി…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിനായകൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ എല്ലാം വ്യത്യസ്തമായ അഭിനയ രീതി കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. നെഗറ്റീവ് വേഷങ്ങൾ ആണ് താരം കൂടുതലും ചെയ്തത് എങ്കിലും ഹാസ്യ കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് എത്തിയത്. അതിൽ പ്രധാനപ്പെട്ട ഒന്ന് ചതിക്കാത്ത ചന്തു ആണ്.

ഇപ്പോഴിതാ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലറിൽ കൊടൂര വില്ലനായി എത്തിയിരിക്കുകയാണ് വിനായകൻ. മികച്ച പ്രകടനം ആണ് ചിത്രത്തിൽ വിനായകൻ കാഴ്ച്ച വെച്ചത്. 35 ലക്ഷം രൂപയാണ് ചിത്രത്തിൽ അഭിനയിച്ചതിന് വിനായകൻ പ്രതിഫലമായി വാങ്ങിയത്. വിനായകന്റെ അഭിനയം കണ്ടു കയ്യടിക്കുകയാണ് താരത്തിന്റെ ആരാധകർ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ലക്‌ഷ്യം ഒരിക്കലും അഭിനയം അല്ലായിരുന്നു എന്നും മറ്റൊന്നായിരുന്നു എന്നും തുറന്നു പറയുകയാണ് വിനായകൻ.

Vinayakan

ബോംബയിലെ ഫിലിം ഫെയർ അവാര്ഡിൽ ഡാൻസ് കളിക്കുകയായിരുന്നു തന്റെ ലക്‌ഷ്യം എന്നും അതിനു വേണ്ടി താൻ ഡാൻസ് സ്കൂളിൽ പോയി ചേർന്നിരുന്നു എന്നും വിനായകൻ പറയുന്നു. അപ്പോഴാണ് എന്റെ ബോസ് പറഞ്ഞത് നീ ഇവിടെ അൻപത് പേരുടെ കൂടെ നിന്ന് ഡാൻസ് ചെയ്യണ്ട, നാട്ടിൽ പൊയ്‌ക്കോളൂ എന്ന്. നീ അവസരങ്ങൾ തേടി പോകണം എന്നും നിനക്കു അത് ലഭിക്കുമെന്നും വിനായകൻ പറഞ്ഞു. അഥവാ നിനക്കു അവസരങ്ങൾ ലഭിച്ചില്ല എങ്കിൽ നീ എന്റെ അടുത്തേക്ക് ധൈര്യമായി വന്നോളൂ എന്നും എന്റെ ബോസ് പറഞ്ഞു എന്നും അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത് എന്നുമാണ് വിനായകൻ പറയുന്നത്.