‘എനിക്കെതിരെ കേസ് വേണം’, വിനായകൻ വീണ്ടും രംഗത്ത് ; ഇവനെ മൃഗശാല എടുത്തില്ലേ എന്ന് കമന്റ്

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് പങ്കുവെച്ച നടൻ വിനായകനെതിരെ നടപടി ഒന്നും എടുക്കരുതെന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ വാക്കുകൾക്ക് മറുപടിയുമായി വിനായകൻ രംഗത്ത്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ്…

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് പങ്കുവെച്ച നടൻ വിനായകനെതിരെ നടപടി ഒന്നും എടുക്കരുതെന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ വാക്കുകൾക്ക് മറുപടിയുമായി വിനായകൻ രംഗത്ത്.

തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് വിനായകൻ ചാണ്ടി ഉമ്മന്റെ വാക്കുകൾക്ക് മറുപടി നൽകിയിരിക്കുന്നത്. എനിക്കെതിരെ കേസ് വേണം’, എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞ വാക്കുകള്‍ പങ്കുവച്ച്‌ വിനായകൻ കുറിച്ചത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വിനായകന്റെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് വിനായകനെ വിമര്‍ശിച്ച്‌ കൊണ്ട് രംഗത്തെത്തിയത്.

വിനായകന്റെ അധിക്ഷേപ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ എത്തി അത് വലിയ ചർച്ചയായതോടെ വിനായകനെതിരെ കേസ് എടുക്കരുതെന്ന നിലപാടായിരുന്നു ചാണ്ടി ഉമ്മൻ സ്വീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിനായകൻ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.