‘എനിക്കൊരു പെൺകുഞ്ഞ് ഇല്ലാത്തതിൽ വിഷമം ഉണ്ട്’; ധനുഷും ഐശ്വര്യയും വേർപിരിഞ്ഞതിന്റെ കാരണം പുറത്ത്

തെന്നിന്ത്യൻ സൂപ്പർതാരം എന്നതിനപ്പുറത്തേക്ക് ബോളിവുഡിലേക്കും ചുവടുവെച്ച താരമാണ് ധനുഷ്. ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ ഏവരുടെയും മനം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ധനുഷ് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. രജനികാന്തിന്റെ മകളും സംവിധായികയുമായ…

തെന്നിന്ത്യൻ സൂപ്പർതാരം എന്നതിനപ്പുറത്തേക്ക് ബോളിവുഡിലേക്കും ചുവടുവെച്ച താരമാണ് ധനുഷ്. ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ ഏവരുടെയും മനം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ധനുഷ് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയുമായുള്ള ധനുഷിന്റെ വിവാഹമോചനം തന്നെയാണ് താരത്തെ വാർത്തകളിൽ ഇടം നേദിച്ചതും. എന്നാൽ ഇപ്പോൾ വിവാഹമോചനവുമായി ബന്ധപ്പെട്ട് താരം പറഞ്ഞ ഒരു കാര്യമാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

“എനിക്കൊരു പെൺകുഞ്ഞ് ഇല്ലാത്തതിൽ വിഷമം ഉണ്ട്. എന്റെ രണ്ട് ആൺമക്കളെയും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ഒരു പെൺകുട്ടി ഉണ്ടെങ്കിലേ വീടിന് പൂർണത വരൂ. അതിനാൽ ചേട്ടന്റെ മകൾ ലീലാവതിയെ താൻ സ്വന്തം മകളെ പോലെയാണ് കാണുന്നത്.” എന്നായിരുന്നു അന്ന് ധനുഷ് പറഞ്ഞത്.