പഞ്ചപാണ്ഡവര്‍ക്ക് നടുവിലെ പാഞ്ചാലി: വിവാദങ്ങള്‍ക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിനായകന്‍

നടന്‍ വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിന് ഇടയില്‍ പഞ്ച പാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് വിനായകന്‍. പതിവുപോലെ യാതൊരുവിധ ക്യാപ്ഷനുകളും ഇല്ലാതെയാണ്…

നടന്‍ വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിന് ഇടയില്‍ പഞ്ച പാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് വിനായകന്‍. പതിവുപോലെ യാതൊരുവിധ ക്യാപ്ഷനുകളും ഇല്ലാതെയാണ് വിനായകന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പതിവുപോലെ, വിനായകന്‍ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് എന്താവുമെന്ന് സ്വയം വിലയിരുത്തി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ചിലര്‍ തമാശ രൂപേണ വിനായകനെ പിന്തുണയ്ക്കുന്നുണ്ട് എങ്കിലും ‘അഞ്ചു പുരുഷന്മാര്‍ക്ക് ഒരു സ്ത്രീയാണേല്‍ ആശാന് പത്തു സ്ത്രീ ആവാമെന്നാണോ ഉദ്ദേശിച്ചത്’ തുടങ്ങിയ കമന്റുകളും സജ്ജീവമാണ്.

നവ്യ നായര്‍ മുഖ്യ കഥാപാത്രമായി എത്തുന്ന ഒരുത്തീ യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് വിനായകന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. ലൈംഗിക അതിക്രങ്ങള്‍ക്ക് എതിരായ തുറന്നുപറച്ചിലുകള്‍ ആഹ്വാനം ചെയ്യുന്ന മീടൂ ക്യാമ്പയ്‌നെയും വിനായകന്‍ പരിഹസിച്ചിരുന്നു. നടന്‍ ഹരീഷ് പേരടിയും മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും എഴുത്തുകാരി ശാരദക്കുട്ടിയും അടക്കം നിരവധിപ്പേര്‍ വിനായകന് എതിരെ രംഗത്തെത്തിയിരുന്നു.