“ശ്രീ ഗോകുലം ഗോപാലനാണു താരം”… സൂപ്പര്‍സ്റ്റാറുകളില്ല..!! പ്രേക്ഷകര്‍ വിലയിരുത്തട്ടെ.. പത്തൊന്‍പതാം നൂറ്റാണ്ട്…!

സ്റ്റാര്‍ഡം എന്ന വസ്തുതയെ മാറ്റിനിര്‍ത്തി സൈജു വില്‍സണെ കേന്ദ്ര കഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. പ്രഖ്യാപനം മുതല്‍ക്കേ സിനിമ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ ചിത്രീകരണ ജോലികള്‍ അവസാന…

സ്റ്റാര്‍ഡം എന്ന വസ്തുതയെ മാറ്റിനിര്‍ത്തി സൈജു വില്‍സണെ കേന്ദ്ര കഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. പ്രഖ്യാപനം മുതല്‍ക്കേ സിനിമ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ ചിത്രീകരണ ജോലികള്‍ അവസാന ഘട്ടത്തിലെത്തിയ ഈ സമയത്ത് സിനിമയുടെ നിര്‍മ്മാതാവായ ഗോകുലം ഗോപാലനെ കുറിച്ച് സംവിധായകന്‍ വിനയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

അദ്ദേഹമാണ് ഈ സിനിമയുടെ താരം എന്നാണ് വിനയന്‍ പറയുന്നത്. സംവിധായകന്റെ വാക്കുകളിലേക്ക്… ശ്രീ ഗോകുലം ഗോപാലനാണു താരം. പത്തൊന്‍പതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുമ്പോള്‍ നിര്‍മ്മാതാവ് ഗോപാലേട്ടനാണ് ഈ പ്രോജക്ടിന്റെ താരം എന്നാണ് എന്റെ അഭിപ്രായം. എത്രയൊക്കെ ഭാവനയുണ്ടെങ്കിലും ‘ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ’ എന്ന വാക്യം കോടികള്‍ മുതല്‍ മുടക്കേണ്ടിവരുന്ന സിനിമയേ സംബന്ധിച്ച് വളരെ സത്യമാണ്…

സൂപ്പര്‍സ്റ്റാറുകളൊന്നും ഇല്ലാതെ യുവനടന്‍ സിജു വിത്സനെ നായകനാക്കി, ഇത്രയും വലിയ ചെലവില്‍ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ സംവിധാനം ചെയ്യാന്‍ എനിക്കു ധൈര്യം തന്നു കൊണ്ട് ഗോപാലേട്ടന്‍ പറഞ്ഞത്… വിനയന്‍ പറയുന്ന പോലെ സിജു വിത്സന്റെ പ്രകടനം വന്നാല്‍ ഈ സിനിമയിലുടെ വിനയന് ഒരു വലിയ താരത്തേക്കൂടി മലയാളസിനിമയ്ക്കു സംഭാവന ചെയ്യാന്‍ കഴിയും, അതൊരു മുതല്‍കൂട്ടാകട്ടെ.. എന്നാണ്. എന്നോടുള്ള വിശ്വാസം മാത്രമായിരുന്നില്ല,

vinayan

ആ വാക്കുകള്‍ക്കു പിന്നില്‍. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ഈഴവ സമുദായത്തില്‍ ജനിച്ച അതി സാഹസികനായ നവോത്ഥാന നായകനെ കേന്ദ്രീകരിച്ചുള്ള സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഉണ്ടായ ആവേശവും ആ വാക്കുകളില്‍ ഉണ്ടായിരുന്നു.. ശ്രീ നാരായണഗുരുദേവന്‍ ജനിക്കുന്നതിനും 21 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനിച്ച വേലായുധച്ചേകവരുടെ പോരാട്ടചരിത്രം പലകാരണങ്ങളാല്‍ നമ്മുടെ നാട്ടില്‍ തമസ്‌കരിക്കപ്പെട്ടതാണെന്നും..

അത് തന്റെ ചിത്രത്തിലൂടെ കേരളജനത അറിയട്ടെ എന്നും.. അങ്ങനെ തന്റെ സമുദായത്തിന് അഭിമാനകരമാകട്ടെ ഈ സിനിമ എന്നും ഗോപാലേട്ടന്‍ ചിന്തിച്ചിട്ടുണ്ടാകുമെന്ന് എനിക്കു തോന്നുന്നു…ഏതായാലും ചിത്രത്തിന്റെ നിര്‍മ്മാണ ജോലികള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു… ഞങ്ങളാല്‍ കഴിവത് പത്തൊന്‍പതാം നൂറ്റാണ്ട് നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. ചിത്രത്തില്‍ സിജു വിത്സനും നന്നായിരിക്കുന്നു… ഇനിയും തീയറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ വിലയിരുത്തട്ടെ…