“നിവൃത്തികേട് കൊണ്ടാണ് ലാലേട്ടനെ കാണാന്‍ പോയത്” തുറന്ന് പറഞ്ഞ് രശ്മി അനില്‍

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞ നടിയാണ് രശ്മി അനില്‍. താരത്തിന്റെ പുതിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറവെ, കഴിഞ്ഞ ദിവസം താരം ഡിവോഴ്‌സിന് മുതിരുന്നു എന്ന…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞ നടിയാണ് രശ്മി അനില്‍. താരത്തിന്റെ പുതിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറവെ, കഴിഞ്ഞ ദിവസം താരം ഡിവോഴ്‌സിന് മുതിരുന്നു എന്ന വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ വാര്‍ത്തള്‍ അറിഞ്ഞപ്പോള്‍ തന്നെ ഇത്തരം പ്രചരണങ്ങള്‍ക്ക് എതിരെ നടി രംഗത്ത് വന്നിരുന്നു.

ഡിവോഴ്‌സായിട്ടില്ലെന്നും അതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും ജിവീച്ച് പോകാന്‍ തന്നെയും കുടുംബത്തേയും അനുവദിക്കൂ എന്നും താരം ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു. ഇപ്പോഴിതാ തന്റെ ഒരു വാശിയെ കുറിച്ച് നടി തന്നെ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാല്‍ മോഹന്‍ലാലിനെ നേരിട്ട് കാണാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടും താന്‍ പോകാറില്ല എന്നാണ് രശ്മി പറയുന്നത്.

അങ്ങനെ ഒരു ദിവസം വാശി മാറ്റി നിര്‍ത്തി നിവൃത്തികേട് കൊണ്ട് അദ്ദേഹത്തെ കാണാന്‍ പോകേണ്ടി വന്നെന്നും രശ്മി പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്…എന്റെ ഏറ്റവും വലിയ സ്വപ്നമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നത്. എന്നെങ്കിലും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ മാത്രമേ നേരില്‍ കാണാനായി പോകൂ എന്ന് ഭയങ്കര വാശിയും ഉണ്ടായിരുന്നു. അത് കാരണം കാണാന്‍ അവസരം കിട്ടിയിട്ടും ഒഴിഞ്ഞു നിന്നു.

ഒരു അവാര്‍ഡ് ഷോയ്ക്ക് പോയപ്പോള്‍ അവിടെ തൊട്ടടുത്ത് തന്നെ ലാലേട്ടനുള്ള കാര്യം താന്‍ അറിഞ്ഞു. പക്ഷെ പോയില്ല. തന്റെ ഉള്ളില്‍ വാശിയായിരുന്നു. എന്നാണോ താന്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അന്ന് മാത്രമേ നേരില്‍ കാണൂ എന്ന്. എല്ലാവരും പറഞ്ഞിട്ടും താന്‍ പോയില്ല. പിന്നീട് ഒരു സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത്,

തൊട്ടടുത്ത ലൊക്കേഷനില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ലാലേട്ടന്‍ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു. തന്റെ സെറ്റിലെ എല്ലാവരും പോയി. താന്‍ മാത്രം പോകാതിരുന്നാല്‍ എന്ത് കരുതും എന്ന് കരുതി, വേറെ നിവൃത്തിയില്ലാതെ പോയി…. കണ്ടു… ആ ഒരൊറ്റ തവണ മാത്രമേ ലാലേട്ടനെ നേരിട്ട് കണ്ടിട്ടുള്ളു എന്നാണ് രശ്മി ഒരു അഭിമുഖത്തില്‍ പറയുന്നത്.