തിലകൻ്റെ അവസാന കാലഘട്ടാത്തെ പറ്റി സംവിധായകൻ വിനയൻ !!

ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ട് വിനയൻ സംവിധാനം ചെയ്ത് പത്തൊൻപതാം നൂറ്റാണ്ട് തീയിറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ വേലായുധ പണിക്കരായി അഭിനയിക്കുന്നത് സിജു വിൽസൺ ആണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വിനയൻ സംവിധനം…

ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ട് വിനയൻ സംവിധാനം ചെയ്ത് പത്തൊൻപതാം നൂറ്റാണ്ട് തീയിറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ വേലായുധ പണിക്കരായി അഭിനയിക്കുന്നത് സിജു വിൽസൺ ആണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വിനയൻ സംവിധനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഇപ്പോൾ ഈ സിനിമയുടെ ഭാഗമായ അഭിമുഖത്തിനിടയിൽ നടൻ തിലകൻ്റെ അവസാന കാലഘട്ടാത്തെ പറ്റിതുറന്ന് പറയുകയാണ് വിനയൻ. കള്ളം പോലും തിലകൻ ചേട്ടന്റെ ശബ്ദത്തിലൂടെ പറഞ്ഞാൽ ചിലപ്പോൾ സത്യമാണെന്ന് തോന്നിപ്പോകും. അതിനുള്ള പവർ ഉണ്ടയിരുന്നു തിലകൻ ചേട്ടന്റെ ശബ്ദത്തിൽ.

അദ്ദേഹം ഹോളിവുഡിൽ എല്ലാം കണ്ട തരത്തിലുള്ള നടനയിരുന്നു. തിലകൻ ചേട്ടന്റെ വേർപാടിൽ ഏറെ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ. കാരണം ആ കാലഘട്ടം അത്ര മോശം ആയിരുന്നു. വിലക്കുകളും, ഒരു ദാക്ഷണ്യവും ഇല്ലാതെ അദ്ദേഹത്തിന്റെ ജോലി ഇല്ലാതാക്കുക. അത് പലരും സന്തോഷത്തോടെ കൊണ്ടടിയിട്ടുണ്ട്. സീരിയലിൽ പോലും അദ്ദേഹത്തിന്റെ അവസരം ഇല്ലാതാക്കി എന്ന് പറഞ്ഞ് നടന്നവർ ഉണ്ടയിട്ടുണ്ട്. ആ കാലം എല്ലാം ഇപ്പോൾ മാറി എന്നുമാണ് ഞാൻ വിഷ്വസിക്കുന്നു എന്നും താരം പറയുന്നു.