പൃഥ്വിരാജിൻ്റെ വിഢിത്തം ചുണ്ടി കാട്ടിയതിന് എന്നെ ഒഴിവാക്കി !!

രാജ്യം പദ്മശ്രീ നൽകി ആദരിച്ച അതുല്യ കലാകാരനാണ് ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി..സിനിമയിലെ പല മേഖളകിലും കൈവച്ചിട്ടുള്ള അദ്ദേഹം സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നത്തിനായി ഇറങ്ങി പുറപ്പെട്ടാൽ സിനിമ മേഖലയിൽ നിന്നും നേരിട്ട അവഗണനകളെ…

രാജ്യം പദ്മശ്രീ നൽകി ആദരിച്ച അതുല്യ കലാകാരനാണ് ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി..സിനിമയിലെ പല മേഖളകിലും കൈവച്ചിട്ടുള്ള അദ്ദേഹം സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നത്തിനായി ഇറങ്ങി പുറപ്പെട്ടാൽ സിനിമ മേഖലയിൽ നിന്നും നേരിട്ട അവഗണനകളെ പറ്റി അദ്ദേഹം ഒരു അഭിമുഖത്തിനിടയിൽ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നാൽ ആ കഥയുമായി ഒരുപാട് നടൻമാരുടെ പിറകെ ഞാൻ നടക്കേണ്ടി വന്നു. ഒരിക്കൽ ഞാൻ നടൻ പ്രിത്വിരാജിനോട് കഥ പറയാൻ പോയിരുന്നു.

അയാളുടെ പല ലൊക്കേഷനിലും ഞാൻ പോകുകയും ഉണ്ടായി, എന്റെ 72 വർഷത്തെ ജീവിതം ഉണ്ടയിരുന്നു ആ കഥയിൽ, ഞാൻ അത് ഇപ്പോൾ ഉണ്ടാക്കി എഴുതിയത് അല്ല. ഇതിനെയൊക്ക തള്ളിപ്പറുകയാണ് അയാൾ ചെയ്തത്, ഇങ്ങനോക്കെ ചെയ്യുന്നത് വലിയ പാപം തന്നെയാണ്. കാല് വയ്യാനിട്ടും മുടന്തി മുടന്തി ദീപക്ക് ദേവിന്റെ സ്റ്റുഡിയോയിൽ പോയി സ്ക്രിപ് എഴുതിയിട്ട് എന്നെ അയാൾ പറഞ്ഞ് വിടുമ്പോൾ വലിയ വേദനയാണ് ഉണ്ടാക്കിയത് എന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു.