തമിഴ് സിനിമക്കാർ അങ്ങനെ ചിന്തിച്ചെങ്കിൽ ഇനിയും മലയാളവും ആ രീതിയിൽ  ചിന്തിക്കാം! പ്രതികരണവുമായി വിനയൻ 

കഴിഞ്ഞ ദിവസം തമിഴ് സിനിമകളിൽ ഇനിയും തമിഴ് നടിനടന്മാർ മാത്രം   അഭിനയിച്ചാൽ മതിയെന്ന തീരുമാനവുമായി ഫെഫ്‍സി തമിഴ് സിനിമ സംഘടന തീരുമാനിച്ചിരുന്നു, എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ, സംഘടന ഈ…

കഴിഞ്ഞ ദിവസം തമിഴ് സിനിമകളിൽ ഇനിയും തമിഴ് നടിനടന്മാർ മാത്രം   അഭിനയിച്ചാൽ മതിയെന്ന തീരുമാനവുമായി ഫെഫ്‍സി തമിഴ് സിനിമ സംഘടന തീരുമാനിച്ചിരുന്നു, എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ, സംഘടന ഈ തീരുമാനം മാറ്റിയെല്ലങ്കിൽ മലയാള സിനിമയിലും ആ ചിന്ത ഉണ്ടാകുമെന്നും വിനയൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ കേരള തീയറ്ററുകളിൽ ഇനിയും തമിഴ് സിനിമകൾ പ്രദര്ശിപ്പിക്കില്ല എന്ന് തീരുമാനം എടുക്കും.

കേരളത്തിലെ ഇന്ടസ്ട്രികൾ ഇങ്ങനൊരു തീരുമാനം എടുത്താൽ തമിഴ് ഇന്ടസ്ട്രിക്ക് തന്നെയായിരിക്കും നഷ്ട്ടം അത് ഏകദേശം 150 ഓളം കോടിവരുമെന്നും വിനയൻ പറഞ്ഞു. ഇന്ത്യ ഒന്നാണ് എല്ലാ ഭാരതീയരും സഹോദരി, സഹോദരന്മാർ ആണ്, അങ്ങനെ യുള്ള നാട്ടിൽ ആണ് ഇങ്ങനൊരു തീരുമാനം അവർ എടുത്തത്. ഇങ്ങനൊരു വാർത്ത എത്തിയിട്ടും തമിഴ് നാട് സർക്കാർ ഇതിനൊരു തീരുമാനം എടുത്തില്ല വിനയൻ പറയുന്നു.

നമ്മളുടെ സാംസകാരിക വകുപ്പ് ആണെങ്കിലോ ഞങ്ങൾ ഈ നാട്ടുകാരല്ലാ എന്ന മട്ടിലാണ്, ഈ നീക്കം അനുവദിച്ചു കൊടുത്താൽ വലിയ ഒരു വിവാദം  ഉണ്ടാകും, ഏതു സംസഥാനത്തുള്ളവര്കും  ഇന്ത്യയിൽ എവിടെയും ജോലി ചെയ്‌യാം അതാർക്കും നിഷേധിക്കാൻ സാധിക്കില്ല, ഇപ്പോൾ ഇതിനെതിരെ തമിഴ്നാട് സർക്കാർ ഒരു നീക്കവും നടത്തിയിട്ടില്ല. കേരളത്തിലെ തീയറ്ററുകളിൽ കൂടുതലും വിജയിക്കുന്നത് തമിഴ് സിനിമകൾ ആണ്, ഇപ്പോൾ കമൽ ഹാസൻ, വിജയ് അങ്ങനെ മിക്ക നടൻ മാരുടെയുംചിത്രങ്ങൾ കേരളത്തിലെ തീയറ്ററുകളിൽ നിന്നും വാരി കൊണ്ട് പോകുന്നത്. നമ്മൾ അവരെ വേറിട്ട് കണ്ടിട്ടില്ല, വിനയൻ പറയുന്നു.