‘ആരാടാ നാറി നീ???’!! സ്ത്രീധനത്തിനെതിരെ മാസ് ഡയലോഗുമായി വിന്‍സി അലോഷ്യസ്

സ്ത്രീധന പ്രശ്‌നം കേരളത്തില്‍ തുടര്‍ക്കഥയാകുകയാണ്. മഹാവിപത്തിന്റെ അവസാനത്തെ ഇരകളാണ് കോഴിക്കോട്ടെ ഷബ്‌നയും യുവ ഡോക്ടര്‍ ഷഹാനയും. കാലങ്ങളായി സ്ത്രീധനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ഇപ്പോഴും സമൂഹത്തിന്റെ വലിയൊരു ശതമാനത്തിനും സ്ത്രീധനം ഒഴിവാക്കാന്‍ പറ്റാത്ത കാര്യമാണ് എന്നതിന്റെ…

സ്ത്രീധന പ്രശ്‌നം കേരളത്തില്‍ തുടര്‍ക്കഥയാകുകയാണ്. മഹാവിപത്തിന്റെ അവസാനത്തെ ഇരകളാണ് കോഴിക്കോട്ടെ ഷബ്‌നയും യുവ ഡോക്ടര്‍ ഷഹാനയും. കാലങ്ങളായി സ്ത്രീധനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും ഇപ്പോഴും സമൂഹത്തിന്റെ വലിയൊരു ശതമാനത്തിനും സ്ത്രീധനം ഒഴിവാക്കാന്‍ പറ്റാത്ത കാര്യമാണ് എന്നതിന്റെ തെളിവാണ് ഇപ്പോഴും പെണ്‍മക്കള്‍ക്ക് ജീവനൊടുക്കേണ്ടി വരുന്നത്.

ഇപ്പോഴിതാ സ്ത്രീധനവിപത്തിനെതിരെ ട്രോള്‍ വീഡിയോയിലൂടെ പ്രതിഷേധ മറിയിച്ചിരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്. രണ്ട് വര്‍ഷം മുന്‍പ് സ്ത്രീധനം ഒരു പ്രധാന വിപത്തായി മാറിയപ്പോള്‍ ചെയ്ത വിഡിയോ വീണ്ടും റീപോസ്റ്റ് ചെയ്യേണ്ടി വന്നുവെന്ന് പറഞ്ഞാണ് വിന്‍സി വീഡിയോ പങ്കുവച്ചു.

‘ഹായ് പെണ്‍കുട്ടികളെ..ആരെങ്കിലും നിങ്ങളോട് സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കില്‍ ”ആരാടാ നാറി നീ???” എന്ന് ചോദിക്കൂ.. സ്ത്രീധനം ഒരു പ്രധാന പ്രശ്‌നമായിരുന്ന 2021 ജൂണ്‍ 30ന് ഞാന്‍ ചെയ്ത വീഡിയോ ആണിത്. ഇത് വീണ്ടും ഷെയര്‍ ചെയ്യുന്നു” എന്ന് വീഡിയോയ്‌ക്കൊപ്പം വിന്‍സി കുറിച്ചു.

നടി ഫിലോമിനയുടെ കൗതുകവാര്‍ത്തകള്‍ സിനിമയിലെ പഴയ മാസ് ഡയലോഗും ലൈഫ് ഓഫ് ജോസുകുട്ടി സിനിമയില്‍ സുരാജ് വെഞ്ഞാറമൂടും ദിലീപും തമ്മില്‍ ഉള്ള സ്ത്രീധനത്തെ ചൊല്ലിയുള്ള ഡയലോഗും ചേര്‍ത്താണ് വിന്‍സിയുടെ വീഡിയോ.