അഭിനയിക്കാനുള്ള കഴിവ് മതി സിനിമയിൽ പിടിച്ച് നിൽക്കാൻ എന്ന് കരുതി

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വിൻസി അലോഷ്യസ്. അഭിനയ മോഹവുമായി വർഷങ്ങൾ കൊണ്ട് നടക്കുന്ന പെൺകുട്ടി എന്നാൽ ഇന്ന് സിനമയിൽ തന്റേതായ ഒരു സ്ഥാനം നേടിയിരിക്കുകയാണ്. മുൻപ് ഒഡിഷനുകൾക്ക് താൻ പങ്കെടുത്തിരുന്നു എങ്കിലും അതിൽ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വിൻസി അലോഷ്യസ്. അഭിനയ മോഹവുമായി വർഷങ്ങൾ കൊണ്ട് നടക്കുന്ന പെൺകുട്ടി എന്നാൽ ഇന്ന് സിനമയിൽ തന്റേതായ ഒരു സ്ഥാനം നേടിയിരിക്കുകയാണ്. മുൻപ് ഒഡിഷനുകൾക്ക് താൻ പങ്കെടുത്തിരുന്നു എങ്കിലും അതിൽ നിന്നൊക്കെ താൻ പുറത്താക്കപ്പെട്ടിരുന്നു എന്നാണ് വിൻസി പറഞ്ഞത്. വിന്സിയുടെ ഭാഗ്യം തെളിഞ്ഞത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന നായിക നായകൻ എന്ന പരുപാടിയിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ്. നിരവധി മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് വിൻസി പരുപാടിയിൽ കാഴ്‌ച വെച്ചത്. ആ പരിപാടിയുടെ പടി ഇറങ്ങിയപ്പോൾ മികച്ച നടി എന്ന ബഹുമതിയും താരത്തിന് ലഭിച്ചു കഴിഞ്ഞിരുന്നു.

പരുപാടിയിൽ നിന്ന് പുറത്ത് വന്നതോടെ നിരവധി മലയാള സിനിമകൾ ആണ് താരത്തിനെ കാത്തിരുന്നത്. നിരവധി നല്ല കഥാപാത്രങ്ങൾ ആണ് വിൻസി കുറഞ്ഞ സമായതിനുള്ളിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ മലയാളവും കടന്ന് ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ് വിൻസി ഇപ്പോൾ. ഈ അവസരത്തിൽ സിനിമയെ കുറിച്ച് ഉണ്ടായിരുന്ന തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് വിൻസി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ വരുന്ന സമയത്ത് ഞാൻ കരുതിയത് അഭിനയിക്കാൻ അറിയാമെങ്കിൽ സിനിമയിൽ പിടിച്ച് നില്ക്കാൻ കഴിയും എന്നാണ്. എന്നാൽ സത്യം അത് അല്ല എന്ന് സിനിയമയിൽ വന്നതിന് ശേഷമാണ് ഞാൻ മനസ്സിലാക്കിയത്.

നായികയായിൽ സിനിമയിൽ പിടിച്ച് നിൽക്കണമെങ്കിൽ നായികയ്ക്ക് മെലിഞ്ഞ ശരീരം ആയിരിക്കണം. വണ്ണമുള്ളവർ നായികയായി കാണാൻ എന്തോ ഒരു ബുദ്ധിമുട്ട് ഉള്ളത് പോലെയാണ്. എന്നാൽ ആ കാഴ്ചപാട് എനിക്ക് മാറ്റണം എന്ന് തോന്നി. ജനഗണമനയിൽ അഭിനയിക്കാൻ വേണ്ടി ഓഡിഷന് വേണ്ടി ചെന്നപ്പോൾ സുപ്രിയ ചേച്ചിയാണ് പറഞ്ഞത് തടിയൊന്നും പ്രശ്നമല്ല, ഈ കുട്ടി നന്നായി അഭിനയിക്കുമെന്നും. ശരിക്കും മാലാഖയെ പോലെയാണ് എനിക്ക് അന്ന് സുപ്രിയ ചേച്ചിയെ തോന്നിയത് എന്നും വിൻസി പറഞ്ഞു.