അമ്മാവന്റെ അതെ ലുക്ക് അനന്തരവനെ! മമ്മൂട്ടിയുടെ ലുക്കുമായി സഹോദരി പുത്രൻ ചിത്രങ്ങൾ വൈറൽ 

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്ന ഒരു വാർത്തയും ചിത്രവുമാണ് മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാന് കുറിച്ച്, അമ്മാവന്റെ അതെ ലുക്ക് തന്നെയാണ് അനന്തരവനെ എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയിൽ കമെന്റ് ചെയ്യുന്നത്.…

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്ന ഒരു വാർത്തയും ചിത്രവുമാണ് മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാന് കുറിച്ച്, അമ്മാവന്റെ അതെ ലുക്ക് തന്നെയാണ് അനന്തരവനെ എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയിൽ കമെന്റ് ചെയ്യുന്നത്. അഷ്‌കർ ഇപ്പോൾ സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡി എൻ  എ’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. സിനിമയുടെ പൂജാവേളയിൽ  എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആണ് കൂടുതൽ പ്രശംസ പിടിച്ചു പറ്റുന്നത്.

ഇതിനെ കുറിച്ച അഷ്‌കർ പറയുന്നതിങ്ങനെ, എന്റെ അമ്മാവൻ ആണ് അദ്ദേഹം, ഈ രക്തബന്ധം എന്ന് പറയുന്ന അത് തന്നെയാണ് ഞാൻ അദ്ദേഹത്തെപ്പോലെ, അതിൽ വളരെയധികം സന്തോഷമുണ്ട് അഷ്‌കർ പറയുന്നു. ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നതിനുമുമ്പ് അമ്മവനെ കണ്ടു അനുവാദം ചോദിക്കാൻ പോയിരുന്നു.

അപ്പോൾ അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു, ഡി എൻ  എ യുടെ അർഥം എന്തെന്ന്, ഞാൻ ഒന്ന് അമ്പരന്നു. ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്ന് അദ്ദേഹം തന്നെ ഉത്തരം പറഞ്ഞുതന്നു, ഇനിയും ഞാൻ അത് മരണം വരെയും മറക്കില്ല അഷ്‌കർ പറയുന്നു. ഇപ്പോൾ ഈ ചിത്രം ലഭിച്ച സന്തോഷത്തിലാണ് താനെന്നും താരം  പറയുന്നു.മമ്മൂട്ടിയുടെ സഹോദരി സൗദയുടെ മകൻ ആണ് അഷ്‌കർ സൗദ. ഭാര്യ ശബ്‌ന ,മകൻ അർസലാൻ മുബാറഖ്