ചെറിയ സീനാണെങ്കിലും എല്ലാതാരങ്ങളും ഒരിക്കലെങ്കിലും ലാലേട്ടനൊപ്പം അഭിനിയിക്കണം- വിന്ദുജ മേനോന്‍

മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. പ്രായഭേദമന്യേ ആരാധകലോകം മെഗാ സ്റ്റാറിനെ ലാലേട്ടന്‍ എന്ന് വിളക്കുന്നു. ആ വിളിയില്‍ അത്രമേല്‍ സ്‌നേഹാദരവുണ്ട്. ഏരെ പ്രതീക്ഷയോടെ ആരാധകലോകം കാത്തിരുന്ന മലൈക്കോട്ടൈ വാലിബന്‍ കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

ലാലേട്ടനെ കുറിച്ച് ആരാധകലോകത്തിന് വാതോരാതെ സംസാരിക്കാനുണ്ടാകും. നടി വിന്ദുജ മേനോന്‍ തന്റെ ആരാധനാപാത്രത്തിനെ കുറിച്ച് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എല്ലാ അഭിനേതക്കളും ഒരിക്കലെങ്കിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നാണ് വിന്ദുജ പറയുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പവിത്രത്തില്‍ വിന്ദുജയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കൂടെ ചെറിയ സീന്‍ ആണെങ്കിലും അത് ചെയ്യാന്‍ നമ്മള്‍ എല്ലാവരും തയ്യാറാവണം. അത് പറയാന്‍ കാരണം അദ്ദേഹം നടത്തുന്ന ചെറിയ തയ്യാറെടുപ്പുകളും നിര്‍ദ്ദേശങ്ങളുമെല്ലാം മനസിലാക്കാനാണെന്നും താരം പറയുന്നു.

പവിത്രത്തിലൂടെയാണ് വിന്ദുജ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മോഹന്‍ലാലിന്റെ അനിയത്തി കഥാപാത്രമായിരുന്നു ചിത്രത്തില്‍. പവിത്രം ഒരിക്കലും കാലഹരണപ്പെടാത്ത സിനിമയാണ്. ചിത്രത്തിലൂടെ തുടക്കം കുറിയ്ക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. വളരെ കുറച്ച് കഥാപാത്രങ്ങളെ ചിത്രത്തിലുള്ളൂ. ഒരു മുപ്പത് വര്‍ഷം കഴിഞ്ഞാലും പവിത്രം സിനിമ ഇങ്ങനെ തന്നെ നിലനില്‍ക്കുമെന്നും വിന്ദുജ പറയുന്നു.

ചിത്രത്തിന് ക്യാമറയൊരുക്കിയ സന്തോഷ് ശിവന്‍ സാര്‍, സംഗീതം ചെയ്ത ശരത് സാറുമെല്ലാം അത്രയ്ക്ക് പ്രശസ്തരാണ്. അവരോടൊപ്പം കരിയര്‍ തുടങ്ങാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമാണെന്നും താരം പറയുന്നു.