ആഷിഖ് അബു ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിലേക്ക്!!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള സംവിധായകനും നിര്‍മ്മാതാവുമാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ മലയാളത്തിലേക്കും അരങ്ങേറ്റം കുറിയ്ക്കുകയാണ് അനുരാഗ് കശ്യപ്. ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ മലയാള സിനിമാ അരങ്ങേറ്റം. റൈഫിള്‍…

ബോളിവുഡിലെ ഏറെ ആരാധകരുള്ള സംവിധായകനും നിര്‍മ്മാതാവുമാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ മലയാളത്തിലേക്കും അരങ്ങേറ്റം കുറിയ്ക്കുകയാണ് അനുരാഗ് കശ്യപ്. ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ മലയാള സിനിമാ അരങ്ങേറ്റം. റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് അനുരാഗ് കശ്യപ് എത്തുന്നത്. മുന്‍പ് നയന്‍താര ചിത്രം ഇമൈക്ക നൊടികളില്‍ വില്ലനായിട്ടും അനുരാഗ് കശ്യപ് തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പോസ്റ്ററിന് താഴേ അനുരാഗ് കശ്യപ് കമന്റ് ചെയ്തിരുന്നു. തനിക്ക് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് പ്രധാന വേഷത്തിലേക്ക് തന്നെ താരത്തിനെ പരിഗണിച്ചത്. ‘അതിഥി വേഷത്തിന് നിങ്ങള്‍ക്ക് മുംബൈയില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ നടനെ ആവശ്യമുണ്ടോ’ എന്നായിരുന്നു കാസ്റ്റിങ് കോള്‍ പോസ്റ്ററിനു താഴെ അനുരാഗ് കശ്യപ് കുറിച്ചത്.

കമന്റിന് ആഷിഖ് അബു ‘അതെ സര്‍ജി, സ്വാഗതം’ എന്ന് മറുപടിയും നല്‍കിയിരുന്നു. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ദിലീഷ് കരുണാകരനും ഷറഫും സുഹാസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.