രജീഷ വിജയൻ, പ്രിയ വാര്യർ, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തുന്ന ‘കൊള്ള’ഫസ്റ്റ് ലുക്ക് പോസ്റ്റർ

രജീഷ വിജയൻ, പ്രിയ വാര്യർ, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘കൊള്ള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബോബി സഞ്ജയ് കഥ എഴുതി ഈ ചിത്ര൦ സംവിധാനം ചെയ്യ്തിരിക്കുന്നത് സൂരജ് വർമ്മ ആണ്. ത്രില്ലർ മോഡൽ തോന്നിക്കുന്ന വിധം ആണ് ഈ ചിത്രത്തിന്റെ പോസ്റ്റർ ഇപ്പോൾ അണിയറപ്രവര്തകര് പുറത്തു വിട്ടിരിക്കുന്നത്.

ഡോക്ടറുമാരായ നെൽസൺ ജോസ്ഫ്ഉം, ജാസിം ജലാലും ചേർന്നാണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത്. രജീഷ് പ്രൊഡക്ഷന്റെ ബാനറിൽ കെ രജീഷ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.സഹ നിർമാതാവ് ലച്ചു രജീഷ് ആണ്. ചിത്രത്തിൽ റജീഷ വിജയനും, വിനയ് ഫോർട്ട്, പ്രിയ വാര്യർ എന്നി താരങ്ങൾക്കൊപ്പം അലൻസിയർ, ജിയോ ബേബി, പ്രശാന്ത്അ ലക്‌സാണ്ടർ ,ഷെബിൻ ബെൻസൺ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചിരിക്കുന്നത് ഷാൻ റഹുമാൻ, എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ രവി മാത്യു, അർജുൻ ബെൻ എഡിറ്റിംഗ്, കോസ്റ്റിയൂം സുജിത്, ചിത്രം വിതരണം ചെയ്യുന്നത് അയ്യപ്പൻ മൂവീസ് ആണ്. ഡിസൈൻ ജിസൻ പോൾ. തികച്ചു വത്യസ്തമായ ഒരു ത്രില്ലർ ചിത്രം തന്നെയാണ് കൊള്ള.