ജൂനിയര്‍ ദാസനും വിജയനും വീണ്ടും കടപ്പുറത്ത്…!!ഹൃദയം നിറച്ച ചിത്രം!!

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് കോംബോകളില്‍ ഒന്നാണ് മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ട്‌കെട്ട്. ഇരുവരും ഒന്നിച്ച് ഒരുപാട് ഹിറ്റ് സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇരുവരുടേയും മക്കളും ആ പാത പിന്തുടര്‍ന്ന് സിനിമാ പ്രേമികളുടെ മനം കവരുകയാണ്.…

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് കോംബോകളില്‍ ഒന്നാണ് മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ട്‌കെട്ട്. ഇരുവരും ഒന്നിച്ച് ഒരുപാട് ഹിറ്റ് സിനിമകളാണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇരുവരുടേയും മക്കളും ആ പാത പിന്തുടര്‍ന്ന് സിനിമാ പ്രേമികളുടെ മനം കവരുകയാണ്. ഹൃദയം എന്ന ഏറ്റവും പുതിയ സിനിമയിലാണ് ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനും മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ഒന്നിച്ചത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് ആണ് ഹൃദയത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രം തീയറ്ററുകളില്‍ മലയാളി പ്രേക്ഷകരുടെ മനം കവരുമ്പോള്‍ ഇപ്പോഴിതാ ഇരുവരുടേയും മറ്റൊരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. നാടോടിക്കാറ്റ് എന്ന സിനിമയിലാണ് മോഹന്‍ലാലും ശ്രീനിവാസനും നാട്ടിലെ ദുരിതങ്ങളില്‍ നിന്നും കരകയറാനായി ദുബായിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്. ഇരുവരും ദുബായ് കടപ്പുറം എന്ന് കരുതി ബസന്ത് നഗര്‍ ബീച്ചില്‍ ആണ് എത്തുന്നത്. ഇപ്പോഴിതാ ഇരുവരുടേയും മക്കളും ആ ബീച്ചില്‍ ഒത്തുചേര്‍ന്ന് എടുത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നിരവധി കമന്റുകളും ലൈക്കുകളും ആണ് ഈ ഫോട്ടോ വാരിക്കൂട്ടുന്നത്.

അടിക്കുറുപ്പിന്റെ ആവശ്യമില്ല എന്ന കമന്റുമായാണ് സിനിമയിലെ ദാസന്റെയും വിജയന്റെയും മക്കള്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേ കമന്റ് തന്നെയാണ് ആരാധകരും ചിത്രത്തിന് പങ്കുവെയ്ക്കുന്നത്. എന്തിനാണ് ഈ ചിത്രത്തിന് ഒരു കമന്റിന്റെ ആവശ്യം എന്നാണ് അവര്‍ ചോദിക്കുന്നത്. ഇരുവരും ഒന്നിച്ച സിനിമയും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.

പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശനയും ആണ് ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ഒരു ക്യാമ്പസ് പ്രണയത്തിന്റെ കഥപറയുന്ന ചിത്രം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.