മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സി’ന് രണ്ടാം ഭാഗം വരുന്നു: വിനീത് ശ്രീനിവാസൻ

തിയറ്ററുകളിൽ തരംഗമാവുകയാണ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ സിനിമയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്. നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട കഥാപാത്രവും നല്ല…

തിയറ്ററുകളിൽ തരംഗമാവുകയാണ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ സിനിമയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്. നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട കഥാപാത്രവും നല്ല തിരക്കഥയും സിനിമ ഒരുക്കിയിരിക്കുന്ന രീതിയുമാണ് നല്ല പ്രതികരണം ലഭിക്കാനുള്ള പ്രധാനകാരണം.


ഇപ്പോഴിതാ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കയാണ് അണിയറ പ്രവർത്തകർ. ചിത്രം സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറയാൻ തന്റെ ഇൻസ്റ്റാഗ്രാമിൽ ലൈവായി എത്തിയപ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് വ്യക്തമാക്കിയത്. ”സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഐഡിയ സംവിധായകൻ അഭിനവ് തന്നോട് പറഞ്ഞപ്പോൾ അതിലൊരു കൗതുകം തോന്നിയെന്നും അത് ഞങ്ങൾ വർക്ക് ചെയ്യുകയാണെന്നും മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന് രണ്ടാം ഭാഗം അടുത്ത വർഷമായിരിക്കും എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞിരിക്കുന്നത്.

നവംബർ 11നാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് പ്രദർശനത്തിനെത്തിയത്. സംവിധായകൻ അഭിനവ് സുന്ദർ നായകും ൽ ഗോപാലകൃഷ്ണനും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, ജഗദീഷ്,ആർഷ ചാന്ദിനി ബൈജു,മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം,നോബിൾ ബാബു തോമസ്, അൽത്താഫ് സലിം,ജോർജ് കോര,സുധീഷ്, വിജയൻ കാരന്തൂർ,രഞ്ജിത്ത് ബാലകൃഷ്ണൻ, റിയ സൈറ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.