മനുഷ്യനെ അമ്മയും ചേച്ചിയും ഏട്ടനും ഇക്കയും ഗുരുവും ഒക്കെയാക്കിയാല്‍ അവരുടെ അവകാശത്തിന് വിലയൊന്നും കിട്ടില്ല!!! സൂരജിന്റെ കൂടെയാണെന്ന് വിനോദ് നാരായണ്‍

കെ എസ് ചിത്രയുടെ അയോധ്യ പ്രതിഷ്ഠാദിനം ആഘോഷിക്കണമെന്ന പ്രസ്താവന വിവാദമായിരിക്കുകയാണ്. ചിത്രയെ എതിര്‍ത്തും പിന്തുണച്ചുമുള്ള പ്രതികരണങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഗായകന്‍ സൂരജ് സന്തോഷിന്റെ ചിത്രയെ എതിര്‍ത്തുള്ള പരാമര്‍ശം വൈറലായിരുന്നു. പിന്നാലെ സൂരജിന് രൂക്ഷമായ സൈബര്‍ ആക്രമണവും…

കെ എസ് ചിത്രയുടെ അയോധ്യ പ്രതിഷ്ഠാദിനം ആഘോഷിക്കണമെന്ന പ്രസ്താവന വിവാദമായിരിക്കുകയാണ്. ചിത്രയെ എതിര്‍ത്തും പിന്തുണച്ചുമുള്ള പ്രതികരണങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഗായകന്‍ സൂരജ് സന്തോഷിന്റെ ചിത്രയെ എതിര്‍ത്തുള്ള പരാമര്‍ശം വൈറലായിരുന്നു. പിന്നാലെ സൂരജിന് രൂക്ഷമായ സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സൂരജിന് പിന്തുണയറിയിച്ചിരിക്കുകയാണ്
‘ബല്ലാത്ത പഹയന്‍’ എന്ന യൂടൂബറാണ് സൂരജിന് പിന്തുണയറിയിച്ചത്.

നിങ്ങള്‍ ചിത്രയുടെ കൂടെ നില്‍ക്കുമ്പോള്‍ ഇവിടെ ഇപ്പോള്‍ ഞാന്‍ സൂരജിന്റെ കൂടെ നില്‍ക്കുന്നു, അതെന്റെ അവകാശം എന്നാണ് വിനോദ് നാരായണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ചിത്രയുടെ പാട്ടൊന്നും കേള്‍ക്കില്ലെങ്കിലും ഈ വിഷയത്തില്‍ ചിലര്‍ ചിത്രയുടെ കൂടെ നില്‍ക്കുമെന്നും അത് അവരുടെ കാര്യമെന്നും അത്തരം രാഷ്ട്രീയത്തോട് തനിക്ക് എതിര്‍പ്പാണ് എന്നുമാണ് വിനോദ് നാരായണ്‍ പറയുന്നത്. ചിത്രയ്ക്ക് ചിന്തിക്കാനും പറയാനും അവകാശം ഇല്ലെന്നൊന്നും സൂരജ് പറഞ്ഞിട്ടില്ലെന്നും വിനോദ് പറയുന്നു.

സൂരജിനെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ വന്ന കമന്റുകളില്‍ കുറേ എണ്ണം ‘എന്താ ചിത്ര ചേച്ചിക്ക് എന്തെങ്കിലും ചെയ്യാന്‍ അവകാശം ഇല്ലേ’ എന്നാണ്… ഉണ്ടല്ലോ….

ഇതാണ് ഇവിടെ പ്രശ്‌നം ഒരാളെ സപ്പോര്‍ട്ട് ചെയ്താല്‍ മറ്റാളുടെ അവകാശം പൊക്കി വരും കുറെ എണ്ണം…

സൂരജിനും ചിത്രക്കും നിങ്ങള്‍ക്കും എനിക്കും ഒക്കെ രശശ്വേലി എന്ന രീതിയില്‍ ഭരണഘടന നല്‍കുന്ന ഒരേ അവകാശമാണ്… കാര്യങ്ങള്‍ ചെയ്യാനും അഭിപ്രായം പറയാനും… ചെയ്യാതിരിക്കാനും പറയാതിരിക്കാനും….

അതിനോട് യോജിക്കാനും വിയോജിക്കാനും നമ്മള്‍ക്കും അവകാശം ഉണ്ടെന്ന് തന്നെ

നിങ്ങള്‍ ചിത്രയുടെ കൂടെ നില്‍ക്കുമ്പോള്‍ ഇവിടെ ഇപ്പോള്‍ ഞാന്‍ സൂരജിന്റെ കൂടെ നില്‍ക്കുന്നു… അതെന്റെ അവകാശം….

രാമക്ഷേത്ര വിഷയത്തില്‍ അവിടെ പള്ളി പൊളിച്ചതിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് ചിത്രയുടെ കൂടെ നില്‍ക്കുന്നവരുണ്ട്… പാട്ടൊന്നും കേള്‍ക്കില്ലെങ്കിലും ഈ വിഷയത്തില്‍ ചിത്രയുടെ കൂടെ നില്‍ക്കും.. അത് അവരുടെ കാര്യം… പക്ഷെ ആ രാഷ്ട്രീയത്തോട് എനിക്ക് എതിര്‍പ്പാണ്… അത് പറയുക എന്നത് എന്റെ അവകാശം….

ഇനി പള്ളി പൊളിച്ചതിനെ സപ്പോര്‍ട്ട് ചെയ്യാതെയും സ്‌നേഹം കൊണ്ടും ആരാധന കൊണ്ടും മാത്രം ചിത്രയുടെ കൂടെ നില്‍ക്കുന്നവരും ഉണ്ടാവാം… അതും അവരുടെ അവകാശം… എതിര്‍ക്കാതിരിക്കാനുള്ള അവകാശം….

മനുഷ്യരെ കയറി അമ്മയും ചേച്ചിയും ഏട്ടനും ഇക്കയും ഗുരുവും ഒക്കെയാക്കിയാല്‍ അവരുടെ അവകാശത്തിന് കൂടുതല്‍ വിലയൊന്നും കിട്ടില്ല… They are also citizens like us….

ചിത്രക്ക് അങ്ങനെ ചിന്തിക്കാനും പറയാനും ഒന്നും അവകാശം ഇല്ലെന്ന് സൂരജ് പറഞ്ഞും ഇല്ല…. നിങ്ങള്‍ ചിന്തിച്ചു കളയല്ലേ

നാളെ മറ്റെന്തെങ്കിലും കാര്യത്തില്‍ സൂരജിന്റെ കൂടെ നില്‍ക്കാനും ചിത്രയുടെ കൂടെ നില്‍ക്കാനും നില്‍ക്കാതിരിക്കാനും ഒക്കെ അവകാശം ഉണ്ട് എല്ലാവര്‍ക്കും…

ഞാന്‍ ചിത്രയേ ക്യാന്‍സല്‍ ചെയ്യില്ല നിങ്ങള്‍ സൂരജിനെ ക്യാന്‍സല്‍ ചെയ്തിട്ട് ഒരു ചുക്കും ഉണ്ടാക്കില്ല… കൂടെ തന്നെ നില്‍ക്കും കുറേ പേര്… വ്യക്തമായ രാഷ്ട്രീയ ബോധത്തോടെ…. ഇങ്ങോട്ട് കയറി ഉണ്ടാക്കല്ലെ…

ഇവിടെ വിഷയം ചിത്രയും സൂരജും പോലും അല്ല… അവകാശം മനസ്സിലാവാത്ത കുറേ ഫാനോളികളാണ്… എന്തിനും ഏതിനും മെക്കിട്ട് കയറുന്ന കുറേ വേസ്റ്റുകള്‍ എന്നാണ് വിനോദ് നാരായണ്‍ കുറിച്ചത്.