ഇനി കളി ബിഗ് സ്‌ക്രീനില്‍!! ‘മാര്‍ക്ക് ആന്റണി’ പാക്ക്അപ്പ് സന്തോഷം പങ്കുവച്ച് വിശാല്‍

വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ആദിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മാര്‍ക്ക് ആന്റണി’യുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. വിശാല്‍ ആണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പങ്കുവച്ചത്. തെലുങ്ക്…

വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ആദിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മാര്‍ക്ക് ആന്റണി’യുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. വിശാല്‍ ആണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പങ്കുവച്ചത്.

തെലുങ്ക് നടന്‍ സുനിലിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും വിശാല്‍ പങ്കുവച്ചു. ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

വിശാലിന്റെ സ്‌റ്റൈലന്‍ മേയ്‌ക്കോവര്‍ ആണ് ചിത്രത്തിന്റെ പ്രത്യേകത. നേരത്തെ ഇറങ്ങിയ ടീസര്‍ മികച്ച പ്രതികരണം നേടിയിരുന്നു. ഒരു ടൈം ട്രാവല്‍ ചിത്രമാണ് മാര്‍ക്ക് ആന്റണി.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം തിയ്യേറ്ററില്‍ എത്തുക. അഭിനന്ദന്‍ രാമാനുജന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജിവി പ്രകാശ് കുമാറാണ്.

ചിത്രത്തിന്റെ നിര്‍മ്മാണം എസ് വിനോദ് കുമാറാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഉമേഷ് രാജ്കുമാറാണ്. കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ഒരുക്കുന്നത്.