80 കളിലെ മോഹൻലാലാണ് സൈജു കുറുപ്പ്, സന്തോഷ് വർക്കി 

സൈജു കുറുപ്പ് നായകനായ പുതിയ ചിത്രം ‘ജാനകി ജാനേ’ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ സബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദൻ ആയാണ് സൈജു കുറുപ്പ് അഭിനയിച്ചിരിക്കുന്നത് ,നവ്യ ആണ് ചിത്രത്തിലെ നായിക ആയി എത്തിയത്. …

സൈജു കുറുപ്പ് നായകനായ പുതിയ ചിത്രം ‘ജാനകി ജാനേ’ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ സബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദൻ ആയാണ് സൈജു കുറുപ്പ് അഭിനയിച്ചിരിക്കുന്നത് ,നവ്യ ആണ് ചിത്രത്തിലെ നായിക ആയി എത്തിയത്.  ഇപ്പോൾ സിനിമയുടെ പ്രദർശനത്തിനു ശേഷം സൈജുവിന്റെ കഥപാത്രത്തെ കുറിച്ച് ആറാട്ട് അണ്ണൻ എന്ന നാമം ഉള്ള സന്തോഷ് വർക്കി പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

തീയിട്ടറുകളിൽ റിവ്യൂ പറഞ്ഞിട്ടുള്ള സന്തോഷ് വർക്കി ജാനകി ജാനേ എന്ന ചിത്രം കണ്ടതിനെ ശേഷം സൈജുവിനോടൊപ്പം തന്നെ ആണ് നടന്റെ അഭിനയത്തേകുറിച്ചും, ചിത്രത്തെയും കുറിച്ചും പ്രതികരണം നടത്തിയത്. സൈജു കുറുപ്പ് 80 കളിലെ ലാലേട്ടൻ ആണെന്നാണ് സന്തോഷ് വർക്കി പറയുന്നത്. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ ഒരു കോൺട്രാക്റ്ററുടെ വേഷത്തിൽ ആയിരുന്നു മോഹൻലാലും എത്തിയത്.

ഈ ചിത്രവുമായി വളരെ സമാനതയാണ് ജാനകി ജാനേ എന്ന ചിത്രത്തിൽ സജു കുറുപ്പിന്റെ വേഷത്തിനും ഉള്ളത്. എന്നാൽ  ജാനകി ജാനേ റിലീസ് ആകുന്നതിന് മുൻപ് തന്നെ ഈ സമാനതകൾ പലരും ഉയർത്തി കാട്ടിയിരുന്നു, ഉടൻ ആളുകളെലാം കളിയാക്കാൻ തുടങ്ങും സൈജു പറഞ്ഞു ഉടൻ സന്തോഷ് വർക്കി പറഞ്ഞു, ഇനിയും ഇത് ട്രോളുകൾ ആകാൻ വലിയ താമസം ഉണ്ടാകില്ല എന്നും പറഞ്ഞു. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ കുടുംബ ചിത്രം ഇപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.