അവർ  തന്നോടൊപ്പം അഭിനയിക്കുമ്പോൾ ഒരു മാജിക്കാണ് അനുഭവപ്പെടുന്നത്, വിശാൽ  

തമിഴിലെ ഹിറ്റ് നായകന്മാരിൽ ഒരാൾ ആണ് നടൻ വിശാൽ, ഇപ്പോൾ താരം മലയാള  നടിമാരെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തമിഴിൽ കൂടുതലും അഭിനയിക്കാൻ എത്തുന്നത് മലയാളി നായികമാർ ആണ്, അവരുമായി അഭിനയിക്കുമ്പോൾ ഒരു സന്തോഷ ഫീലിങ്ങാണ് മനസിൽ തോന്നുന്നത്, അവരുടെ ടാലന്റ് എടുത്തു പറയേണ്ട ഒന്നു തന്നെയാണ് വിശാൽ പറയുന്നു.

തനിക്കൊപ്പം അഭിനയിച്ചിട്ടുള്ളത് മിക്കപ്പോളും മലയാളി നടിമാർ ആണ്, മീര ജാസ്മിൻ,മംമ്ത മോഹൻദാസ്, ലക്ഷ്മി മേനോൻ അങ്ങനെ ഒരുപാടു പേര്, അവർ തന്നോടൊപ്പം അഭിനയിക്കുമ്പോൾ ഒരു മാജിക്കാണ് അനുഭവപ്പെടുന്നത്. അവർക്ക് അഭിനയത്തിൽ നല്ല ടാലന്റ് ആണുള്ളത്. അതുപോലെയാണ് മലയാള നടന്മാരും, ദുൽഖറും, ഫഹദ് , ടോവിനോയും.

അതുപോലെ പ്രണവ് മോഹൻലാൽ അഭിനയിക്കുമെന്ന് തനിക്കുറപ്പിലായിരുന്നു വിശാൽ പറയുന്നു. ഫഹദ് ഒരു ഫന്റാസ്റ്റിക്ക് ആക്ടർ ആണ്, ടോവിനോ അസമാന്യമായാണ് അഭിനയിക്കുന്നത്, പിന്നെ ദുൽഖർ ഒന്നും പറയാൻ ഇല്ല. പ്രണവ് ബ്രില്യന്റ് ആയാണ് അഭിനയിക്കുന്നത്. എനിക്ക് പ്രണവിനെ ഒരു ഫാമിലി ഫ്രണ്ട് ആയി അറിയാം വിശാൽ പറയുന്നു, ഇപ്പോൾ താരത്തിന്റെ മാർക്ക് ആന്റണിയാണ് തീയറ്ററുകളിൽ എത്തിയ ചിത്രം.