വിക്കിക്ക് ആശംസകൾ നേർന്ന് നയൻ‌താര

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ…

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. കഴിവ് കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നയൻതാര. നായിക പ്രാദാന്യമുള്ള ചിത്രങ്ങളും വാണിജ്യ വിജയം നേടുമെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്.

കുടുംബ ജീവിതത്തിലും വിജയം കൈവരിച്ച് കൊണ്ട് നയൻ‌താര പ്രേഷകരുടെ ശ്രദ്ധ നേടുകയാണ്. സംവിധായകൻ വിഘ്‌നേശ് ശിവനെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതർ ആയിരിക്കുന്നത്. ഇരുവർക്കും ഇരട്ട കുട്ടികളും പിറന്നിരുന്നു. വളരെ സന്തോഷത്തോടെയുള്ള ജീവിതം നയിച്ച് വരുകയാണ് നയൻതാരയും വിഘ്‌നേഷും ഇപ്പോൾ . കഴിഞ്ഞ ദിവസമാണ് വിഘ്‌നേശ് തന്റെ ജന്മദിനം ആഘോഷിച്ചത്. വലിയ ആഘോഷം തന്നെ ആയിരുന്നു നയൻസ് വിഘ്‌നേഷിനായി ഒരുക്കിയത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയതും.

എന്നാൽ പിറന്നാൾ ദിനത്തിൽ വിഘ്‌നേശിനെ കുറിച്ച് നയൻസ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നയൻസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തുടങ്ങിയാൽ എനിക്ക് കുറച്ച് വാക്കുകളിൽ നിർത്താൻ കഴിയുമെന്ന് തോന്നുന്നില്ല. എന്നിൽ ചൊരിയുന്ന സ്നേഹത്തിനും നമ്മുടെ ബന്ധത്തിന് നൽകുന്ന ആദരവിലും നന്ദിയുണ്ട്. എന്റെ ജീവിതത്തിലേക്ക് വന്നതിലും സ്വപ്നതുല്യവും അർത്ഥഭരിതവും മനോഹരവുമാക്കിയ നമ്മുടെ ജീവിതത്തിനും നന്ദി, നിന്നെ പോലെ മറ്റാരുമില്ല എന്നുമാണ് നയൻസ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.