ആ സിനിമയിലെ സീനുകള്‍ എന്റെ അനുഭവങ്ങളായിരുന്നു… നല്ല വേഷമുണ്ടെന്ന് പറയും, പിന്നെ ഒന്നും കാണില്ല!! വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു

തിരക്കഥാകൃത്തായും നടനായും മലയാള സിനിമയില്‍ ശ്രദ്ധേയനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ചെറിയ വേഷങ്ങളിലൂടെ ചുവട്‌വെച്ച് പതുക്കെ ആയിരുന്നു ഈ നായകന്റെ മലയാള സിനിമയിലുള്ള വളര്‍ച്ച. അമര്‍ അക്ബര്‍ അന്തോണി ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് വിഷ്ണുവും…

തിരക്കഥാകൃത്തായും നടനായും മലയാള സിനിമയില്‍ ശ്രദ്ധേയനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ചെറിയ വേഷങ്ങളിലൂടെ ചുവട്‌വെച്ച് പതുക്കെ ആയിരുന്നു ഈ നായകന്റെ മലയാള സിനിമയിലുള്ള വളര്‍ച്ച. അമര്‍ അക്ബര്‍ അന്തോണി ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് വിഷ്ണുവും ബിബിന്‍ ജോര്‍ജും ശ്രദ്ധ നേടുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ നടനായി ശ്രദ്ധ നേടുന്നത്. സിനിമയില്‍ ഒരു ചാന്‍സ് ലഭിക്കാനായി അലഞ്ഞു നടക്കുന്ന ഒരു യുവാവിന്റെ വേഷമായിരുന്നു താരം അതില്‍ അവതരിപ്പിച്ചത്.

എന്നാല്‍ അതെല്ലാം തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളായിരുന്നു എന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്ന വിഷ്ണുവിന്റെ ഡ്രസ് ഊരി വാങ്ങുന്ന സീന്‍ ഉണ്ടായിരുന്നു. അതുപോലെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. ”കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയില്‍ ഡ്രസ് ഊരി വാങ്ങുന്ന സീന്‍ കണ്ടിട്ടില്ലേ. അതുപോലെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ നല്ല വേഷമുണ്ടെന്ന് പറഞ്ഞു. പൂജ വരെ അങ്ങനെ തുടര്‍ന്നു. പക്ഷെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ കഥ മാറി.””ആ സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് പോകുന്ന പരിപാടികളിലൊക്കെ അടുത്ത സിനിമ ഏതാണെന്ന് ആളുകള്‍ ചോദിക്കുമായിരുന്നു.

അവിടെയെല്ലാം ഈ പടം വരാനുണ്ടെന്ന് പറയും. പക്ഷെ റിലീസായപ്പോള്‍ ഒരു ഡയലോഗ് പോലുമില്ലാത്ത ആളായി മാറി” എന്നാണ് നടന്‍ ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ അതെലാന്നും തളരാന്‍ ഈ കലാകാരന്‍ തയ്യാറായിരുന്നില്ല. ആ സംഭവങ്ങള്‍ ഓര്‍ത്ത് ഞാന്‍ വിഷമിച്ചിരുന്നില്ല. അതു പോലും താന്‍ സിനിമയിലേക്ക് എഴുതുകയായിരുന്നു എന്നാണ് വിഷ്ണു പറയുന്നത്. താരത്തിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.