ആരാധകരെ ആവേശത്തിലാഴ്ത്തി മികച്ച ചുവടുകളുമായി റംസാനും സാനിയയും- വീഡിയോ

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച നര്‍ത്തകിയാണ് താരം. ഇപ്പോഴിതാ തകര്‍പ്പന്‍ ചുവടുകളുമായി…

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മികച്ച നര്‍ത്തകിയാണ് താരം. ഇപ്പോഴിതാ തകര്‍പ്പന്‍ ചുവടുകളുമായി ഇന്‍സ്റ്റഗ്രാമില്‍ തകര്‍ത്താടി സാനിയ അയ്യപ്പനും മുന്‍ ബിഗ് ബോസ് താരം റംസാനും.

റിയാലിറ്റി ഷോ വഴി നിരവധി ആരാധകരെ നേടിയെടുത്തയാളാണ് റംസാന്‍. അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഭീഷ്മ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ റംസാന്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. സാനിയയും റംസാനും നൃത്ത ലോകത്ത് നിന്നാണ് അഭിനയ രംഗത്തേക്കെത്തിയത്. റംസാനൊപ്പം ഇതിനുമുന്‍പും മികച്ച നൃത്തം ചെയ്തിട്ടുണ്ട്. ഇവരുടെ വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ഈ വീഡിയോയും വളരെ പെട്ടെന്ന് തന്നെ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തുന്നത്.

https://www.instagram.com/reel/CdaglVbu0Cu/?utm_source=ig_web_copy_link

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ലൂസിഫര്‍ എന്ന ചിത്രത്തിലെ സാനിയയുടെ ജാന്‍വി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജുവാര്യരുടെ മകളുടെ കഥാപാത്രമായിട്ടാണ് സാനിയയെത്തിയത്.