‘പുതുമയുള്ളൊരു പ്രമേയം അവതരിപ്പിക്കുന്നതിനോടൊപ്പം ക്ലൈമാക്‌സില്‍ നല്ലൊരു മെസ്സേജ് കൊടുക്കാനും സിനിമയ്ക്ക് സാധിക്കുന്നുണ്ട്’

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.…

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പുതുമയുള്ളൊരു പ്രമേയം അവതരിപ്പിക്കുന്നതിനോടൊപ്പം ക്ലൈമാക്‌സില്‍ നല്ലൊരു മെസ്സേജ് കൊടുക്കാനും സിനിമയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് വിഷ്ണു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്നത്.

ഫാന്റസിയും കോമഡിയും കൂട്ടിയിണക്കിയ ഒരു കൊച്ചു സുന്ദര ചിത്രം.
കള്ളനും ഭഗവതിയും ??
നാട്ടുകാരുടെ മുന്നില്‍ ഒരു പെരും കള്ളനാണെങ്കിലും ഇന്നുവരെയും നല്ലൊരു മോഷണം നടത്തി ജീവിതം മെച്ചപ്പെടുത്താന്‍ മാത്തപ്പന് സാധിച്ചിട്ടില്ല.
എന്നിരുന്നാലും നാട്ടുകാരുടെയും പോലീസുകാരുടെയും കണ്ണിലെ പ്രധാന നോട്ടപ്പുള്ളിയാണ് മാത്തപ്പന്‍.
അങ്ങനെ ജീവിതം തന്നെ മടുത്തുപോകുന്ന മാത്തപ്പന്‍ ഒരു ക്രിസ്മസ് രാത്രിയില്‍ ഒരു വലിയ മോഷണം പ്ലാന്‍ ചെയ്യുകയാണ്. എന്നാല്‍ ആ മോഷണത്തിനായി ഇറങ്ങിത്തിരിക്കുന്ന മാത്തപ്പന്റെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്നത് അപ്രതീക്ഷിതമായ പല കാര്യങ്ങളുമാണ്.
ഇതാണ് ഈ സിനിമയുടെ പ്രമേയം.
ഒരേസമയം ഫാന്റസിക്കും കോമഡിക്കും പ്രാധാന്യം കൊടുത്തു കൊണ്ടാണ് സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്..ഫാമിലി ഓഡിന്‍സിനെ തന്നെയാണ് ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നതും.
പുതുമയുള്ളൊരു പ്രമേയം അവതരിപ്പിക്കുന്നതിനോടൊപ്പം ക്ലൈമാക്‌സില്‍ നല്ലൊരു മെസ്സേജ് കൊടുക്കാനും സിനിമയ്ക്ക് സാധിക്കുന്നുണ്ട്.??
സിനിമയിലെ കാസ്റ്റിംഗിന് തന്നെയാണ് ആദ്യം കൈയ്യടിക്കേണ്ടത്.
കള്ളന്‍ മാത്തപ്പന്റെ നിഷ്‌കളങ്കതയും കള്ളത്തരങ്ങളുമൊക്കെ ഭംഗിയായി തന്നെ വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഭഗവതിയായെത്തിയ മോക്ഷയും പെര്‍ഫെക്റ്റ് കാസ്റ്റിംഗ് തന്നെയായിരുന്നു.
സലിംകുമാര്‍, പ്രേംകുമാര്‍, ജോണി ആന്റണി, അനുശ്രീ തുടങ്ങി സഹതാരങ്ങളായത്തിയവരും പെര്‍ഫോമന്‍സ് മോശമാക്കിയില്ല.
സിനിമയിലെ പാട്ടുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. സിനിമ തുടങ്ങുമ്പോളുള്ള കരോള്‍ ഗാനവും പാലക്കാടിന്റെ ഗ്രാമഭംഗിയും മലയാളത്തനിമയും നിറഞ്ഞുനില്‍ക്കുന്ന ‘നന്മയുള്ള നാട്’ എന്ന പാട്ടും ഒരു രക്ഷയുമില്ല. ??
മൊത്തത്തില്‍ പടം സംതൃപ്തി തന്നെയാണ് സമ്മാനിച്ചത് ??

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ട്. സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് നിര്‍വ്വഹിക്കുന്നു.

കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ഗാനങ്ങള്‍- സന്തോഷ് വര്‍മ്മ, സംഗീതം- രഞ്ജിന്‍ രാജ്, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിംഗ്- ജോണ്‍ കുട്ടി, കലാസംവിധാനം- രാജീവ് കോവിലകം, പ്രെഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ടോളര്‍- രാജേഷ് തിലകം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍. വാഴൂര്‍ ജോസ്, എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് പിആര്‍ഒ. യെല്ലോ ടൂത്ത്സ് ആണ് ഡിസൈനര്‍മാര്‍.