August 6, 2020, 4:15 AM
മലയാളം ന്യൂസ് പോർട്ടൽ
Film News

വിഷ്ണു ഉണ്ണികൃഷ്‌ണൻ വിവാഹിതൻ ആകുന്നു, വധു ഐശ്വര്യ …

vishnu-unnikrishnan-encagem

നടിയും താരപുത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം, രാജന്‍ പി ദേവിന്റെ മകന്റെ വിവാഹം, എന്നിങ്ങനെ അടുത്തിടെ മലയാള സിനിമയില്‍ നിരവധി വിവാഹങ്ങളാണ് നടന്നത്. പിന്നാലെ വീണ്ടുമൊരു താരവിവാഹം കൂടി നടക്കാന്‍ പോവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്.ഇതിന് മുന്‍പ് വിഷ്ണുവിന്റെ വിവാഹത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇല്ലായിരുന്നെങ്കിലും വിവാഹനിശ്ചയം കഴിഞ്ഞതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. ഇതോടെ വിഷ്ണുവിനും വധുവിനും ആശംസകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നതോട് കൂടിയായിരുന്നു ഇക്കാര്യം

vishnu unnikrishnan encagement photos

പുറംലോകം അറിയുന്നത്. പിന്നാലെ ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരെല്ലാം വിഷ്ണുവിന് ആശംസളുമായി എത്തിയിരുന്നു. പിന്നാലെ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കാര്യം വിഷ്ണു തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ ഭാവി വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിവാഹനിശ്ചയം കഴിഞ്ഞെന്ന

vishnu unnikrishnan encagement photos

കാര്യം വിഷ്ണു പറഞ്ഞത്. ഐശ്വര്യയാണ് വധു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണമെന്നും താരം പറഞ്ഞിരിക്കുകയാണ്. ഈ പോസ്റ്റിന് താഴെ എല്ലാവര്‍ക്കും നന്ദി പറഞ്ഞും താരമെത്തിയിരുന്നു. അടുത്തിടെ എനിക്ക് ഒരുപാട് ഫോണ്‍ കോളുകളും മെസേജുകളും വന്നിരുന്നു. നിങ്ങള്‍ എല്ലാവരോടും നന്ദി പറയുകയാണ്.

vishnu unnikrishnan encagement photos

നമ്മളെയൊന്നും ചീത്ത വിളിക്കാന്‍പോലും ഒരു പെണ്ണില്ലല്ലോ എന്നുള്ള പരാതിയും തീര്‍ന്നുട്ടാ’ എന്നും വിഷ്ണു കമന്റായി പറഞ്ഞിരിക്കുകയാണ്. ഇതോടെ ആശംസകളുമായി നിരവധി ആരാധകരും രംഗത്തെത്തി. വിഷ്ണു നായകനായി അഭിനയിച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലെ പല ഡയലോഗുകളും ചേര്‍ത്ത് രസകരമായ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നത്.

Related posts

ടൊവീനോയുടെ സിനിമ, അപ്പോള്‍ ഇതില്‍ ലിപ് ലോക്ക് ഉണ്ടോ? സിനിമക്കായി സമീപിച്ചപ്പോള്‍ റേബ ചോദിച്ചത്!

WebDesk4

ആ പോസ്റ്റിൽ എന്റെ വീട്ടുകാരെ പറ്റിയും മോശമായി പറഞ്ഞിരുന്നു !! അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി

WebDesk4

ഗ്ലാമറസ് ലുക്കിൽ നയൻതാര, ന്യൂ ഇയർ സെലിബ്രേഷന്റെ ചിത്രങ്ങൾ കാണാം

WebDesk4

അങ്ങനെ ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി !! അപരയുടെ ചിത്രവുമായി ഇന്റർനെറ്റ്

WebDesk4

മോട്ടോർ വാഹനവകുപ്പ് ഇപ്പോൾ മാതാപിതാക്കൾക്ക് കൊടുത്തിരിക്കുന്നത് എട്ടിൻറ്റെ പണി

SubEditor

സ്വപ്നയാണെന്ന് കരുതി വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു; ഫോട്ടോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവതി

WebDesk4

ജയറാമിന് കിട്ടേണ്ട വേഷങ്ങൾ പലതും അന്ന് ദിലീപ് ആയിരുന്നു ചെയ്തത് !! കമൽ

WebDesk4

നടൻ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി; സന്തോഷം പങ്കുവെച്ച് താരം

WebDesk4

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത് അവർ അനുഭവിക്കുക തന്നെ ചെയ്തു, ഷംന കാസിം

WebDesk4

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ആയിരുന്നു !! അതൊക്കെ ഒന്ന് മാറുവാൻ നാലഞ്ച് വർഷങ്ങൾ എടുത്തു

WebDesk4

താരജോഡികള്‍ വീണ്ടും.ചന്ദ്രകാന്തം’ എന്ന സൂപ്പര്‍ഹിറ്റ് സോങിന് ചുവട് വെച്ച് മോഹന്‍ലാലും മേനകയും

Webadmin

സമൂഹത്തിന് പുത്തൻ സന്ദേശങ്ങളുമായി ടോവിനോ!!! വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് കാണാം

WebDesk4
Don`t copy text!