Connect with us

News

2019 ൽ എട്ടു മാസം കൊണ്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തത് 1537 പീഡനകേസുകൾ

Published

on

rape-cases-in-kerala
Loading...

കേരളവും പീഡന കേസുകളിൽ പിന്നോട്ടല്ല വെറും എട്ടു മാസം കൊണ്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തതത് 1537 കേസുകൾ. രാജ്യത്തിന്റെ വിവിധ ഭാഗത്തും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതലാണ്. ഒന്നിനൊന്ന് പുറകെ വാർത്തകൾ വരുന്നുമുണ്ട്. ഇതെല്ലാം കാണുമ്പോഴും മലയാളികളുടെ മനസിൽ ചിന്തിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരത്തിലുള്ള ക്രൂരതകൾ‌ അരങ്ങേറില്ല എന്നാണ്. എന്നാൽ അതൊക്കെ വെറും സ്വപംനം മാത്രമാണെന്നേ ഇനി പറയാൻ കഴിയൂ.

കേരളത്തിലും ‘കാമഭ്രാന്തന്മാർ’ കൂടുതലാണ്. കേരളത്തിലെ ബലാത്സംഗം കേസുകളുടെ എണ്ണം പരിശോധിച്ചാൽ അത് കൃത്യമായി മനസിലാക്കാനാകും. മുൻ വർഷത്തേക്കാൾ ഉയർന്ന നിരക്കാണ് കേരളത്തിലെ ബലാത്സംഗ കേസുകളിലുള്ളത്. സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടി ഇഴയുന്നതിനാൽ നീതികിട്ടാത്ത ഇരകളുടെ എണ്ണവും കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ. മിക്ക കേസുകളിലും ഇരയോ സാക്ഷികളോ പ്രതികളുടെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി കൂറുമാറുന്ന സാഹചര്യവും നിലവിലുണ്ട്.

rape-cases-in-kerala

 

2019-ൽ എട്ടുമാസത്തിനിടെ രജിസ്റ്റർചെയ്തത് 1537 ബലാത്സംഗ കേസുകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വർഷം ശരാശരി 15 ശതമാനം കേസുകളിലേ വിചാരണ പൂർത്തിയാകുന്നുള്ളൂ. കേരളത്തിലാകട്ടെ ഇത് അഞ്ചുശതമാനത്തിൽ‌ താഴെ മാത്രം. അത് മാത്രമല്ല ബലാത്സംഗകേസുകളിൽ വൈദ്യപരിശോധന നടത്താൻ ലാബുൾപ്പെടെയുള്ള സംവിധാനങ്ങളില്ല എന്നതും പ്രധാന പ്രശ്നങ്ങളിലൊന്നാണ്.നാലായിരത്തോളം കേസുകൾ ഫൊറൻസിക് ഫലം കാത്തിരിക്കുന്നു. ഫൊറൻസിക് ജീവനക്കാരും കുറവാണ്.

400 പേർ വേണ്ടിടത്ത് 100-ൽ താഴെപേരേയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികൾക്കെതിരായ ബലാത്സംഗ കേസുകൾ അഞ്ചിരട്ടിയായി വർദ്ധിച്ചെന്നും റിപ്പോർട്ടുകളിൽ നിന്ന് വ്യക്തം. ദാരിദ്ര്യം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈൽ ഫോൺ-ഇന്റർനെറ്റ് ദുരുപയോഗം എന്നിവയാണ് കുട്ടികൾക്കെതിരായ ബലാത്സംഗങ്ങൾ വർധിക്കാൻ കാരണമെന്നും വ്യക്തമാക്കുന്നു.

2019 ജനുവരി മുതൽ ആഗസ്ത് കുട്ടികൾക്കെതിരായ 1537 ബാലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2009ൽ കുട്ടികൾക്കെതിരായ പീഡനകേസുകൾ 554 എണ്ണമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങൾ മുന്നോട്ട് പോകുന്തോറും കേസുകളുടെ എണ്ണം വർധിച്ച് വരികയായിരുന്നു. 2010ൽ 617, 2011ൽ 1132, 2012ൽ 1019, 2013ൽ 1221, 2014ൽ 1347, 2015ൽ 1256, 2016ൽ 1656, 2017ൽ 2003, 2018ൽ 2105 എന്നിങ്ങെനയാണ് കണക്കുകൾ.

rape-cases-in-kerala

2019 ജനുവരി മുതൽ ആഗസ്ത് വരെയുള്ള ബലാത്സംഗ കേസുകളുടെ കണക്ക് എടുത്താൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളത്താണ്. 1601 ബലാത്സംഗ/പീഡന കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊട്ടു പിറകിൽ തിരുവനന്തപുരം ജില്ലയിലാണ്. 211 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം-131, പത്തംനതിട്ട-68, ആലപ്പുഴ-78, കോട്ടയം-81, ഇടുക്കി-71, തൃശൂർ-137, പാലക്കാട്-116, മലപ്പുറം-150, കോഴിക്കോട്-119, വയനാട്-67, കണ്ണൂർ-72, കാസർകോട്-70, റെയിൽവെ-3, ക്രൈംബ്രപാഞ്ച്-3 എന്നിങ്ങനെയാണ് കണക്കുകൾ.

കേരളത്തിൽ പ്രതിദിനം അഞ്ച് ബലാത്സംഗം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ തലത്തിൽ ഒരു ദിവസം 90 ബലാത്സംഗങ്ങൾ എന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്ക്. ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016വരെ സ്ത്രീകൾക്കെതിരെയുള്ള ആകെ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് കുത്തനെ വർധിക്കുകയായിരുന്നു. പിന്നിടുള്ള മൂന്ന് വർഷം കാര്യമായ മാറ്റങ്ങളില്ലാതെ നീങ്ങുകയായിരുന്നു.

കേരളത്തെ അപേക്ഷിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഔദ്യോഗിക വാർത്ത ഏജൻസി പുറത്ത് വിട്ട കണക്ക് അനുസരിച്ച് ഒരു വർഷം 32000 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നത്. ദിവസം 90 ബലാത്സംഗങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് ഖണക്കുകൾ സൂചിപ്പിക്കുന്നത്. നിയമം കർശനമാക്കിയത് വലിയ വിഭാഗം ജനങ്ങൾ അറിയുന്നില്ലെന്നതാണ് വാസ്തവം. ഒന്നര ലക്ഷം ബലാത്സംഗ കേസുകൾ കോടതിയിലെത്തിയപ്പോൾ അതിൽ തീർപ്പ് കൽപ്പിച്ചത് 18300 കേസുകളിൽ മാത്രമാണ്.

Advertisement

Film News

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി വീഡിയോ കാണാം

Published

on

bhagyalekshmi-son-married

നിരവധി താര വിവാഹങ്ങൾ നടന്ന വർഷമായിരുന്നു കഴിഞ്ഞ വര്ഷം, അത് പോലെ തന്നെ പുതു വർഷത്തിന്റെ തുടക്കത്തിലും ധാരാളം വിവാഹങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനായിരുന്നു.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയിൽ വൈറൽ ആയി കൊണ്ടിരിക്കുകയായിരുന്നു, ഇപ്പോൾ മറ്റൊരു വിവാഹ വാർത്ത കൂടി എത്തിയിരിക്കുകയാണ്, ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി. അഞ്ജനയാണ് വധു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖരാണ് എത്തിയത്. നടിമാരായ കെപിഎസി ലളിത, പാര്‍വതി, വിധുബാല, ഷാജി കൈലാസും ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്‌ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.

മലയാള സിനിമാലോകത്ത് വര്‍ഷങ്ങളോളമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ സിനിമകളിലായി ഒരുപാട് നടിമാര്‍ക്ക് ശബ്ദം നല്‍കിയും ഭാഗ്യലക്ഷ്മി തിളങ്ങി. കേരള സര്‍ക്കാരിന്റേത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്.

വീഡിയോ കാണാം

കടപ്പാട്

Continue Reading

Health

ക്യാന്സറിനെ അതിജീവിച്ച ഒന്നര വയസ്സുകാരി! അൻവിതയുടെ പോരാട്ട കഥ

Published

on

anvitha

ഇത് ഞങ്ങളുടെ ഇളയ മകൾ അൻവി(anvitha)ഇവളുടെ കഥ ഇച്ചിരി സന്തോഷങ്ങളും ഒത്തിരി വേദനകളും നിറഞ്ഞതാണ്. ജനിച്ചു രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന വില്ലൻ അവളോടൊപ്പം കൂടി. പക്ഷെ ദൈവം അവളുടെ അമ്മയുടെ രൂപത്തിൽ ഭൂമിയിൽ അവളോടൊപ്പം ഉള്ളത് ഈ വില്ലൻ അറിഞ്ഞില്ല.വെറുതെ തമാശക്ക് എടുത്ത ഒരു ഫോട്ടോയിൽ നിന്നും ആ വില്ലനെ ഞങ്ങൾ കണ്ടെത്തി. ഇടതു കണ്ണിൽ visible ആയിരുന്നു ആ വില്ലൻ. ഞങ്ങൾ ഉടനെ വില്ലനെ തകർക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു.ഹൈദരാബാദ് LV PRASAD EYE INSTITUTE ഇൽ ചികിത്സ ആരംഭിച്ചു. ആദ്യം 6 കീമോ എടുത്തു. ഒന്നര മാസത്തിനു ശേഷം വീണ്ടും ചെക്കപ്പ് ചെയ്തു.

വില്ലൻ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നതായി ഡോക്ടർ പറഞ്ഞു.ഞങ്ങൾ എല്ലാവരും തോറ്റു പോയി എന്ന് തോന്നിയ നിമിഷം. കൈയിലെ പണം ഒന്നിനും തികയാതെ മാനസികമായി ഞങ്ങൾ തകർന്നു. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ഒമാനിൽ ഉള്ള സുഹൃത്തുക്കൾ, കിങ്ങിണിക്കൂട്ടം, അങ്ങനെ ഒരുപാട് പേര് (പേരുകൾ പറഞ്ഞാൽ തീരില്ല) അകമഴിഞ്ഞ് ഞങ്ങളെ സഹായിച്ചു, നന്ദു മഹാദേവ എന്ന ഞങ്ങളുടെ സഹോദരൻ (അങ്ങനെ പറഞ്ഞാൽ മതിയാവില്ല ) കേട്ട് അറിഞ്ഞു ഞങ്ങളെ തേടി എത്തി. അതിജീവനം എന്ന ഞങ്ങളുടെ ഗ്രൂപ്പിൽ കൂടെ ഒരുപാട് സഹായങ്ങൾ ഞങ്ങൾക്ക് നൽകി. അങ്ങനെ ട്രീറ്റ്മെന്റ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.ഇപ്പോൾ ടോട്ടൽ 12 കീമോ, 6 ലേസർ 6 ക്രയോ ഇത്രയും ചെയ്തു. ഓരോ തവണ ചെയ്യുമ്പോളും പോസിറ്റീവ് റെസ്പോൺസ് ഉണ്ടാകുന്നു.

അതെ ഞങ്ങൾ ആ വില്ലനെ തോൽപ്പിച്ചുകൊണ്ടിരിക്കുന്നു ആദ്യ കാലങ്ങളിൽ ഞങ്ങൾക്ക് പുറത്ത് പറയാൻ പേടി ആയിരുന്നു.പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് ഒന്ന് മനസിലായി ഇങ്ങനെ ഉള്ള പോരാളികൾ വീടിനുള്ളിൽ ഒതുങ്ങി കൂടുകയല്ല സമൂഹത്തിൽ അവര് അറിയപ്പെടണം.മറ്റുള്ളവർക്ക് പ്രചോദനവും ധൈര്യവും ആവണം. സിമ്പതി അല്ല വേണ്ടത് ധൈര്യം കൊടുക്കേണ്ട മനസുകളാണ്. ഇപ്പോൾ ഞങ്ങൾ ഹാപ്പി ആണ് ഈ മാസവും പോകണം 29/01/2020. അവന്റെ അടിവേരു പിഴുതു കളഞ്ഞേ മതിയാകു. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ പൊന്നോമനയെ പരിചയപ്പെടുത്തുന്നു.

Continue Reading

Malayalam Article

ഒരു പാക്കറ്റ് മാഗി വിൽക്കുന്ന ലാഘവത്തിൽ അവർ ശരീരം വിൽക്കുന്നു!! കുറിപ്പ് വൈറൽ ആകുന്നു

Published

on

jeena-alfonsa-facebook-post

ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഉണ്ട്, റെഡ് സ്ട്രീറ്റിലെ സ്ത്രീകൾ, അവരുടെ കഥകൾ കേട്ടാൽ ആരുടെയും ചങ്കു തകരും, ജീവിക്കാൻ നിവർത്തിയില്ലാതെയും മറ്റുള്ളവരാൽ ചതിക്കപെട്ട കുറെ സ്ത്രീകൾ ആണ് ആർക്കും വേണ്ടാതെ ഈ തെരുവിൽ കഴിയുന്നത്. തന്റെ ഫേസ്ബുക്കിലൂടെ അവരുടെ കഥ തുറന്നു പറയുകയാണ് ജീന അൽഫോൻസാ ജോൺ.

ജീനയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം

മഹാരാഷ്ട്രയിലെ ചുവന്ന തെരുവുകൾ… 4th സെമസ്റ്റർ ഫീൽഡ്‌വർക്കിനായി പ്രശസ്തമായ സ്നേഹാലയ ഓർഗനൈസഷൻ ആണ് തിരഞ്ഞെടുത്തത്. അവരുടെ സ്‌നേഹജ്യോത് പ്രൊജക്റ്റ് ചോദിച്ചുവാങ്ങുകയും ചെയ്തു. സെക്സ് വർക്കേഴ്സിന്റെ സോഷ്യൽ ഇന്റഗ്രേഷനും HIV AIDS പ്രിവെൻഷനുമാണ് ഈ പ്രോജക്ടിന്റെ main ഉദ്ദേശം.

പ്രധാനമായും വേശ്യാവൃത്തി ചെയ്യുന്നവരുടെ പുനരുദ്ധാരണവും സുരക്ഷിതമായ ലൈംഗീക ബന്ധത്തിനെക്കുറിച്ചുള്ള ബോധവൽക്കരണവും അവരുടെ മക്കളുടെ environment മോഡിഫിക്കേഷൻ, വേശ്യാവൃത്തിയിൽ നിന്നും മോചനം ആഗ്രഹിയ്ക്കുന്നവർക്കു റീഹാബിലിറ്റേഷനും എംപ്ലോയ്‌മെന്റും, HIV, AIDS control, കോണ്ടം വിതരണം എന്നിവയൊക്കെയാണ് പ്രൊജക്റ്റ് കയ്യികാര്യം ചെയ്യുന്നത്.

ഇതിൽ male-female sex workers, MSM- male sex with male, transgenders തുടങ്ങിയ എല്ലാവരും ഉൾപ്പെടും. സത്യത്തിൽ അവിടെനിന്നാണ് kothi, panthi, double ducker തുടങ്ങിയവ വിഭാഗങ്ങളെക്കുറിച്ചും അറിയുന്നത്. LGBTQ വിഭാഗങ്ങൾക്കും അപ്പുറം ചിലതുകൂടെ ഉണ്ടെന്ന തിരിച്ചറിവ്…. Brothel അഥവാ വേശ്യാലയങ്ങൾ സന്ദർശിയ്ക്കാൻ ആദ്യമായി സാധിച്ചതും ഇവിടെനിന്നാണ്.. ആദ്യമൊന്നും ഞങ്ങളെ അവിടേയ്ക്കു കൊണ്ടുപോകാൻ പ്രൊജക്റ്റ് ഉദ്യോഗസ്ഥർ സമ്മതിച്ചില്ല.

പെൺകുട്ടികൾ പോകുന്നത് തികച്ചും അപകടകരമാണത്രെ. പക്ഷെ ഞങ്ങൾക്ക് അവിടെപ്പോയി അവരുടെ അവസ്ഥ മനസ്സിലാക്കണമെന്ന് അത്രമേൽ ആഗ്രഹവും ആവശ്യവുമായിരുന്നു. ഒടുവിൽ ഞങ്ങളുടെ നിശ്ചയ ധാർത്ത്യത്തിനുമുന്നിൽ ഉദ്യോഗസ്ഥരുടെ സാഹ്‌നിധ്യത്തിൽ പോകാമെന്നും, 5മിനുറ്റിൽ കൂടുതൽ അവിടെ നിൽക്കില്ലയെന്നുമുള്ള ഉറപ്പിന്മേൽ പോകാൻ അവർ സമ്മതിച്ചു. അങ്ങിനെ ബ്രോത്തലിലേക്ക്.. തികച്ചും പരിതാപകരമായ സാഹചര്യങ്ങൾ..

കുഞ്ഞു കുഞ്ഞു മുറികളെ വീടെന്നു വിളിയ്ക്കാനാകുമോ എന്നറിയില്ല. അടിസ്ഥാനപരമായ യാതൊരു സൗകര്യങ്ങളും അവിടേക്കണ്ടില്ല. വളരെ പ്രായമായ (ഏകദേശം 65വയസിനും മുകളിൽ പ്രായം തോന്നിയ്ക്കുന്ന) ഒരു സ്ത്രീയാണ് സ്വീകരിച്ചത്. (ഏറ്റവും പ്രായമായ ആ സ്ത്രീയടക്കം എല്ലാവരും sex work ചെയ്യുന്നുണ്ടത്രേ). അവരെക്കൂടാതെ 2 സ്ത്രീകളും ഭർത്താവും ക്കൂടി അവിടെയുണ്ടായിരുന്നു. ആ സ്ത്രീയുടെ ദേഹത്ത് ഒന്ന് നോക്കണമെന്നുണ്ടായിരുന്നെങ്കിലും ഭർത്താവുള്ളപ്പോൾ അത് മോശമല്ലേ എന്ന് കരുതി നോട്ടം പിൻവലിച്ചു. പക്ഷെ പിന്നീട് sir പറഞ്ഞപ്പോളാണ് അറിഞ്ഞത് അതവരുടെ കസ്റ്റമർ ആയിരുന്നെന്ന്..

പക്ഷെ വീട്ടിലെ ഒരംഗത്തെപോലെ അയാളവിടെ ഫുഡ് കഴിയ്ക്കുന്നു. ഏതായാലും ഞങ്ങളെ madom എന്നുവിളിച്ചു വളരെമാന്യതയോടെ ചായയൊക്കെ ഇട്ടുതരാൻ തുനിഞ്ഞുകൊണ്ടു അകത്തേയ്ക്കു ക്ഷണിച്ചു. (ഏകദേശം എല്ലാ വീട്ടിലും ഇത്തരത്തിൽത്തന്നെ അനുഭവിച്ച ആദിത്യ മര്യാദ ഞെട്ടിച്ചുകളഞ്ഞു). ഒരു ഏരിയയിൽ ഒരുപാട് വീടുകൾ ഇങ്ങിനുണ്ട്. പലരും പല നാട്ടിൽനിന്നും വന്നവർ. സമൂഹം കല്പിയ്ക്കുന്ന സൗന്ദര്യ സങ്കല്പമനുസരിച്ഛ്, അതിസുന്ദരികൾ മുതൽ പല രൂപത്തിലും ഭാവത്തിലുമുള്ളവർ. ചിലവീടുകളിൽ ഭർത്താവും അവരുടെകൂടെയുണ്ട്. അയാളുടെ അറിവും സമ്മതത്തോടെയുമാണത്രെ ഇതൊക്കെ നടക്കുന്നത്.

അവർക്കിടയിൽ തന്നെ ഏജന്റുമാരും താമസിക്കുന്നുണ്ട്. (Ooh എത്ര അഭിമാനത്തോടെയാണ് അയാൾ ഞാനൊരു ഏജന്റ് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തുന്നത്… ) ഗിരീഷ് കുൽക്കർണി sir സ്നേഹാലയയിൽ ഈ പ്രൊജക്റ്റ് ആരംഭിച്ചശേഷം ഈ സ്ത്രീകൾ അതിലേക്ക് വിശ്വാസമർപ്പിച്ഛ് കടന്നുവരാൻ ഏകദേശം 10 വർഷം വേണ്ടിവന്നുവത്രേ.

പലർക്കും പറയാനുള്ളത് കാമുകൻ ചതിച്ചതിന്റെയും കുടുംബ പ്രാരാബ്ധങ്ങളുടെയും കഥകളാണ്. ചിലർ നിർവികാരരായി സംസാരിയ്ക്കുമ്പോൾ മറ്റു ചിലർ കരഞ്ഞുകൊണ്ട് സ്വന്തം വിധിയെ പഴിച്ചു നെടുവീർപ്പെടുന്നു. കടുത്ത ലിപ്സ്റ്റിക്, തലനിറയെ മുല്ലപ്പൂ, ഹെവി മേക്കപ്പ് എന്നുള്ള പരമ്പരാഗത വിശേഷണങ്ങൾ ഒന്നുംതന്നെ ആരിലും കണ്ടില്ല. മഹാരാഷ്ട്രയുടെ സംസ്കാരമായ കാത്തുനിറയെ കമ്മൽ, മൂക്കുത്തി എന്നിയൊഴിച്ചാൽ വേറൊന്നും അഡിഷണൽ ആയിട്ട് അവർ ധരിച്ചിട്ടില്ല..

പലരും കണ്ണുപോലും എഴുതിയിട്ടില്ല. എല്ലാവരുടെയും തന്നെ ദേഹത്തിൽ പല തരം പാടുകൾ പ്രത്യക്ഷമാണ്. കഴുത്തു നിറയെ love bytes. (Love ഉണ്ടോ എന്നത് പ്രത്യേകം ചോദിയ്ക്കാൻ നിന്നില്ല). ഒരുദിവസം 3ഉം 4ഉം കസ്റ്റമേഴ്സിനിനെ ഡീൽ ചെയ്യുന്നവരുണ്ടത്രേ. പ്രായം മാറുന്നതനുസരിച്ചു് വേദനത്തിലും മാറ്റം വരും. ചിലർക്ക് ദിവസ്സം 1500മുതൽ 2000 വരെ കിട്ടുമ്പോൾ മറ്റു ചിലർക്ക് 150-450 വരെ യാണ് കിട്ടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ redstreet ആയ കൽക്കത്തയിലെ സോനാഗച്ചിയിൽ വെറും 30-50 രൂപയാണുപോലും കിട്ടുന്നത്.

ആ അറിവ് ശരിയ്ക്കും ഞെട്ടിച്ചുകളഞ്ഞു. ഒരു പാക്കറ്റ് മാഗ്ഗി വിൽക്കുന്ന ലാഘവത്തിൽ ചിലർ ശരീരങ്ങൾ വിൽക്കുന്നു.. ഇന്ത്യയിലെ 2ആമത്തെ വലിയ #redstreet ആണ് കാമാത്തിപുര ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ. അവിടുത്തെ ജീവിതങ്ങളെ നേരിട്ടറിയുംതോറും നെഞ്ച് പിടയ്ക്കുന്നു… അടിവയറ്റിൽനിന്നും മനം പിരട്ടൽ ഉണ്ടാവുന്നു. ക്ലാസ്സ്‌റൂം ചർച്ചകളിലും മറ്റും പീഡനങ്ങൾ കുറയ്ക്കാൻ ഗവണ്മെന്റ് വേശ്യാലയങ്ങൾക്ക് അനുമതികൊടുക്കണം എന്ന് വാദിച്ച ഒരാളായിരുന്നു ഞാൻ.

പക്ഷെ, ഇനിയൊരിയ്ക്കലും അത്തരമൊരു പ്രസ്താവന എന്നിൽനിന്നും ഉണ്ടാവില്ല. അതുറപ്പ്. കൂടാതെ ഈ ചെറിയൊരു കാലയളവിൽ തന്നെ കിട്ടയ അപൂർവമായ അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെ സന്തോഷവും….. NB: ഫോട്ടോ എടുക്കുന്നത് എത്തിക്സിന് എതിരായതിനാൽ ഗൂഗിൾ ഫോട്ടോയാണ് കൊടുത്തിരിയ്ക്കുന്നത്..

മഹാരാഷ്ട്രയിലെ ചുവന്ന തെരുവുകൾ… 4th സെമസ്റ്റർ ഫീൽഡ്‌വർക്കിനായി പ്രശസ്തമായ സ്നേഹാലയ ഓർഗനൈസഷൻ ആണ് തിരഞ്ഞെടുത്തത്….

Opublikowany przez Jeenę Alphonsą John Środa, 22 stycznia 2020

Continue Reading

Film updates

navya-with-priya-varier navya-with-priya-varier
Film News5 hours ago

ഷൂട്ടിങ് സൈറ്റിൽ എത്തിയ പ്രിയ വാര്യർക്ക് ഒപ്പമുള്ള ചിത്രം പങ്കു വെച്ച് നവ്യ

ഒരിടവേളയ്ക്ക് ശേഷം നവ്യാ നായര്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. ഏട്ട് വര്‍ഷത്തിന് ശേഷമാണ് നടി വീണ്ടും മോളിവുഡിലേക്ക് എത്തുന്നത്. നവ്യയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്...

cancer-patient-wedding-imag cancer-patient-wedding-imag
Film News6 hours ago

ക്യാന്സറിനെ അതി ജീവിച്ച ആ ദമ്പതിമാരുടെ ഒന്നാം വിവാഹ വാർഷികമായിരുന്നു ഇന്ന്

ഈ വിവാഹ വാർഷികം ഒക്കെയാണ് നമ്മൾ ആഘോഷിക്കേണ്ടത് !! ഇതൊരപൂർവ്വ കഥയാണ്..! ക്യാൻസറിനെ തോൽപ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ !! ഇത് നീതു വേദ്കിരൺ..!!...

Film News6 hours ago

ഐശ്വര്യ റായ് വീണ്ടും അമ്മയാകാൻ പോകുന്നു ? സർപ്രൈസുമായി അഭിഷേകിന്റെ ട്വീറ്റ്

ബോളിവുഡിലെ താരജോഡികളാണ് ഐശ്വര്യയും അഭിഷേകും, സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കു വെക്കുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് വിരൽ ആകുന്നത്, പലപ്പോഴും ഇതുവഴി ഗോസിപ്പുകളും ഉണ്ടാകാറുണ്ട്, അത്തരത്തില്‍...

bhagyalekshmi-son-married bhagyalekshmi-son-married
Film News7 hours ago

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകൻ വിവാഹിതനായി വീഡിയോ കാണാം

നിരവധി താര വിവാഹങ്ങൾ നടന്ന വർഷമായിരുന്നു കഴിഞ്ഞ വര്ഷം, അത് പോലെ തന്നെ പുതു വർഷത്തിന്റെ തുടക്കത്തിലും ധാരാളം വിവാഹങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം മണിയൻപിള്ള രാജുവിന്റെ...

surya-jyothika surya-jyothika
Film News8 hours ago

സൂര്യ നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം!! വെളിപ്പെടുത്തലുമായി ജ്യോതിക

തമിഴകത്തെ ജോഡികൾ ആണ് സൂര്യയും ജ്യോതികയും ഇവർക്ക് ആരാധകർ ഏറെ ആണ്, തമിഴിൽ എന്ന പോലെ തന്നെ മലയാളത്തിലും ഇവർക്ക് ആരാധകർ ഏറെയാണ്. ഏറെ നാളത്തെ പ്രണയത്തിനു...

Writeups

jeena-alfonsa-facebook-post jeena-alfonsa-facebook-post
Malayalam Article1 day ago

ഒരു പാക്കറ്റ് മാഗി വിൽക്കുന്ന ലാഘവത്തിൽ അവർ ശരീരം വിൽക്കുന്നു!! കുറിപ്പ് വൈറൽ ആകുന്നു

ജീവിതത്തിലെ എല്ലാ സന്തോഷാങ്ങളും കാറ്റിൽ പറത്തി ജീവിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഉണ്ട്, റെഡ് സ്ട്രീറ്റിലെ സ്ത്രീകൾ, അവരുടെ കഥകൾ കേട്ടാൽ ആരുടെയും ചങ്കു തകരും, ജീവിക്കാൻ...

Malayalam Article3 days ago

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി! വൈറലായ ഒരു ഡോക്ടറുടെ കുറിപ്പ്.

ഡോ.ഷിനു ശ്യാമളൻ അവരുടെ ജീവിതത്തിൽ സംഭവിച്ച അനുഭവം ഫേസ്ബുക്കുവഴി പുറം ലോകത്തോട് പറഞ്ഞിരിക്കുകയാണ്. കുറിപ്പ് എങനെ തുടഗുന്നു. ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ...

anu-murali-s-vetinary-docto anu-murali-s-vetinary-docto
Films2 weeks ago

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

സിവിൽ സർവീസ് പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയ കൊല്ലം പോരുവഴി സ്വദേശിനി എസ്. അനുവിന്റെ ജീവിതകഥ ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു...

online-cheating online-cheating
Malayalam Article3 weeks ago

വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിവരങ്ങളും ലൈംഗിക തൊഴിലാളി എന്ന പേരിൽ സൈറ്റില്‍

ഓൺലൈൻ മസ്സാജിനായി വാട്ട്സ്ആപ്പില്‍ കിട്ടിയ ലിങ്കില്‍ തിരഞ്ഞ യുവാവിന്‍റെ ഭാര്യയുടെ ചിത്രവും വിശദാംശങ്ങളും ‘ലൈംഗിക തൊഴിലാളിയെന്ന’ പേരില്‍ ഡേറ്റിംഗ് സൈറ്റില്‍; മുപ്പത് കാരന്റെ കുടുംബത്തിന് സംഭവിച്ച കഥ...

latha bhagavan khare latha bhagavan khare
Malayalam Article3 weeks ago

വാർധ്യക്യത്തിലും തളരാതെ പൊരുതി ലത ഭഗവാൻ ഖാരെ.

ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ്… ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ...

sreekala unni cancer patient sreekala unni cancer patient
Health4 weeks ago

ഇടിത്തീ പോലെ കാൻസർ, കുഞ്ഞിനെപ്പോലെ ചേർത്ത് പിടിച്ച് പ്രിയതമൻ, കരൾ അലിയിപ്പിക്കും കഥ

ഏതു വേദനകളെയും നമുക്ക് അനായാസം മറക്കാം താങ്ങായും തണലായതും നമുക്ക് ഒരു സപ്പോർട്ട് ഉണ്ടെങ്കിൽ, മാരകരോഗമായ കാൻസർ ശരീരത്തെ കാർന്നു തിന്നുമ്പോഹും തളരാതെ പിടിച്ച് നിൽക്കുവാൻ നമ്മളെ...

mobile phone use in adults mobile phone use in adults
Malayalam Article1 month ago

മകന് ഫോൺ വാങ്ങി കൊടുത്തു, കിടപ്പാടം നഷ്ട്ടപെട്ടു കുടുംബം ഇപ്പോൾ പെരുവഴിയിൽ

ഇന്നത്തെ കാലത് സ്മാർട്ട് ഫോണിന്റെ ഉപയോഗം വളരെ കൂടി വരുന്ന കാലം ആണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മൊബൈൽ ഫോണ് അടിമകൾ ആണ്....

solar eclipse in december 26 solar eclipse in december 26
Malayalam Article1 month ago

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്. . കാസര്‍ഗോഡും വയനാട്ടിലും ഇത് പൂര്‍ണ്ണമായും കാണാന്‍ കഴിയും. നിരവധി വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേ ‍സമ്പൂര്‍ണ്ണ സൂര്യഗ്രഹണം...

how-to-search-good-petrol how-to-search-good-petrol
Malayalam Article1 month ago

നല്ല പെട്രോൾ ലഭിക്കുന്ന പെട്രോൾ പമ്പ് എങ്ങനെ തിരിച്ചറിയാം? മാർഗ്ഗം ഇതാ

കാലാകാലങ്ങളായി ഒട്ടുമിക്ക വാഹന ഉടമകളെയും കുഴപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. നമ്മുടെ ലൊക്കാലിറ്റിയിൽ നിന്ന് പുറത്ത് കടന്നാൽ പിന്നെ “ഏത് പമ്പിലെ പെട്രോളാണ് നല്ലത് ?” എന്നുള്ളത്...

dhanesh-mukundan-story dhanesh-mukundan-story
Malayalam Article1 month ago

രോഗകിടക്കയിലും സന്തോഷം മാത്രം പങ്കുവെക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്

അര്‍ബുദം ശരീരത്തെ കാര്‍ന്നെടുക്കുമ്ബോഴും മനസിനും തെല്ലും ഉലച്ചിലില്ലാതെ സ്‌നേഹവും സന്തോഷവും മാത്രം പങ്കുവെയ്ക്കുന്ന ഭാര്യയെ കുറിച്ച്‌ യുവാവ് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കീമോയുടെ വേദനകള്‍ക്കിടയിലും എല്ലാവരോടും...

Ziona Chana with family Ziona Chana with family
Malayalam Article1 month ago

സ്വന്തമായി 39 ഭാര്യമാർ, 94 കുട്ടികൾ, 33 കൊച്ചു മക്കൾ, ലോകത്തിലെ ഏറ്റവും വലിയ കുടുംബം

ഒരു വ്യക്തിയുടെ ഒന്നോ രണ്ടോ മൂന്നോ വിവാഹങ്ങളെക്കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിരിക്കാം, എന്നാൽ 39 വിവാഹങ്ങൾ കഴിച്ച ഒരാളെ നിങ്ങൾക്ക്‌ അറിയാമോ. ഇത് കേട്ടാൽ ആരും വിശ്വസിക്കില്ല,...

mother-with-son mother-with-son
Malayalam Article1 month ago

എന്റെ പ്രണയവും പ്രാണനും അമ്മയാണ്, യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക്...

Malayalam Article1 month ago

അടിവസ്ത്രമിട്ട് നവവധുവിന്റെ വെഡിങ് ഫോട്ടോഗ്രാഫി !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറൽ ആകുന്ന വിഷയങ്ങളിൽ ഒന്നാണ് വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും എല്ലാം. ഇപ്പോൾ വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ ആദ്യം ചിന്തിക്കുക...

eighteen-year-old-girl eighteen-year-old-girl
Malayalam Article1 month ago

പതിനെട്ട് വയസ്സുള്ള എന്റെ മകൾക്ക് സെക്സ് എന്താണെന്നു പോലും അറിയില്ല, എന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു! എന്നാൽ മകളുടെ വാട്ടസ്ആപ്ചാറ്റിൽ കണ്ടത്

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്‌ടമാകുന്നതിനെ തടയാൻ പോലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling...

husband-and--wifi-love-stor husband-and--wifi-love-stor
Malayalam Article2 months ago

ചേട്ടായി പഠിച്ചോ.ഞാൻ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം

കൂടെഉള്ള ജീവിതപങ്കാളി എന്തിനും കൂടെയുണ്ടെങ്കിൽ എന്തും സാധിച്ചെടുക്കാം.അതിന് ഒരു ഉദാഹരമാണ് അജിത്തിന്റെ ജീവിതം.ജിനേഷ് നന്ദനം തന്റെ പ്രിയസുഹൃത്തായ അജിത്തിന്റെ ജീവിതമാണ് കുറിപ്പിലൂടെ ജിനേഷ് ജിൻപിസി ഗ്രൂപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.കുറിപ്പ്...

Trending

seclob mobile application seclob mobile application
Current Affairs3 weeks ago

ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ...

Current Affairs4 weeks ago

മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല! കേരളത്തിനു മോദിജിയുടെ പുതുവർഷ സമ്മാനമിതാ!!

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു...

watsap will stop in december 31 in some phones watsap will stop in december 31 in some phones
Current Affairs4 weeks ago

നാളെ മുതൽ വാട്സ്ആപ് ഈ ഫോണുകളിൽ പ്രവർത്തിക്കുന്നത് നിയന്ത്രിക്കും

വാട്സ്ആപ്  ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൽക്ഷണ സന്ദേശമയയ്‌ക്കൽ സേവനമായി മാറുക മാത്രമല്ല, നമ്മുടെ ദൈനംദിന ലൈവിന്റെ ഭൂരിഭാഗത്തിന്റെയും അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. എൻട്രി ലെവൽ ഉപകരണങ്ങൾ...

Current Affairs1 month ago

ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത കാൻസറിനുള്ള മരുന്നിന്റെ പരീക്ഷണം സ്വയം ഏറ്റെടുത്ത നന്ദുവിന്റെ കരളലിയിപ്പിക്കുന്ന വൈറൽ കുറിപ്പ്!

ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യമാണ് ഞാൻ!! നന്ദുമഹാദേവ്‌ എന്ന ചെറുപ്പക്കാരന്റെ വാക്കുകളിൽ ഉണ്ടായിരുന്നത് ഈ മാരക രോഗം യെങ്ങനെയെങ്കിലും തുടച്ചുമാറ്റണം ഞങ്ങൾക്കും മറ്റുള്ളവരെ പോലെ കുടുംബമായി കുട്ടികളായി...

LGS-notification-2020-comin LGS-notification-2020-comin
Current Affairs1 month ago

LGS വിജ്ഞാപനം ഈ മാസം അവസാനം, ഡിഗ്രികാർക്ക് അപേക്ഷിക്കാൻ പറ്റില്ല

ഈ മാസം അവസാനത്തോടെ 187 വിജ്ഞാപനങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുകയാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. 73 വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഡിസംബര്‍ 9 ന് പിഎസ്‌സി തീരുമാനിച്ചിരുന്നു....

Trending

Don`t copy text!