താങ്ങാവുന്നതിന് അപ്പുറം വേദന നൽകിയാണ് എന്റെ അണ്ണൻ യാത്രയായത്

കഴിഞ്ഞ ദിവസം രാവിലെ ഞെട്ടലോടെയാണ് ഒരു മലയാളികളും കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. പരുപാടി കഴിഞ്ഞു മടങ്ങിയ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. സുധിയുടെ കൂടെ ഉണ്ടായിരുന്ന ഉല്ലാസ് അരൂർ, ബിനു…

കഴിഞ്ഞ ദിവസം രാവിലെ ഞെട്ടലോടെയാണ് ഒരു മലയാളികളും കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. പരുപാടി കഴിഞ്ഞു മടങ്ങിയ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. സുധിയുടെ കൂടെ ഉണ്ടായിരുന്ന ഉല്ലാസ് അരൂർ, ബിനു അടിമാലി, മഹേഷ് എന്നിവരെ ആശുപത്രയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സുധിയുടെ ജീവൻ രക്ഷിക്കാൻ മാത്രം കഴിഞ്ഞിരുന്നില്ല. പുലർച്ചെ നാല് മണിക്കായിരുന്നു അപകടംഉണ്ടായത് . എന്നാൽ സുധിയെ ആശുപത്രിയിൽ കൊണ്ട് ചെല്ലുന്ന സമയത്തും സുധി സംസാരിച്ചിരുന്നു എന്നാണ് രക്ഷ പ്രവർത്തനം നടത്തിയവർ പറയുന്നത്. എന്നാൽ അധികം വൈകാതെ കേട്ടത് സുധിയുടെ വിയോഗ വാർത്ത ആയിരുന്നു.

മുൻ സീറ്റിൽ ആയിരുന്നു സുധി ഇരുന്നത് എന്നും രക്ഷ പ്രവർത്തനം നടത്തിയവർ പറയുന്നത്. ബിനു അടിമാലിയും ഉല്ലാസ് പന്തളവും നോബി മാർക്കോസും ഒക്കെ സുധിയുടെ അടുത്ത ചങ്ങാതിമാർ ആയിരുന്നു. അപകടം നടന്നപ്പോൾ ബിനു അടിമാലിയും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിൽ സുധിയുടെ അടുത്ത സുഹൃത്തും മിമിക്രി ആർട്ടിസ്റ്റും ഹാസ്യ താരവുമായ നോബി തന്റെ സോഷ്യൽ മീഡിയ പേജിൽ സുധിയെ കുറിച്ഛ് പങ്കുവെച്ച ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി എന്നാണ് നോബി കുറിച്ചത്.

സ്റ്റാർ മാജിക്കിൽ കൂടിയാണ് ഇവരുടെ സൗഹൃദം ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പലപ്പോഴും ശരീരത്തിന്റെയും രൂപത്തിന്റെയും പേരിൽ പരുപാടിയിൽ വെച്ച് ഏറ്റവും കൂടുതൽ ബോഡി ഷൈമിങ് നേരിട്ടിട്ടുള്ളത് സുധിക്ക് ആയിരുന്നു. എന്നാൽ അന്നൊക്കെ അതൊക്കെ തമാശയിൽ മാത്രം എടുത്ത് ആസ്വദിച്ചിട്ടുള്ള സുധിയെ പ്രേക്ഷകർ ഏറെ പ്രിയപ്പെട്ടതായി മാറുകയിരുന്നു. ഒരു പക്ഷെ സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിട്ട വ്യക്തി സുധി ആണെന്ന് പറയുന്നതാകും ശരി. എന്നാൽ അതിനെ എല്ലാം ഹാസ്യത്തിൽ കണ്ണിൽ മാത്രം എടുത്ത താരം സോഷ്യൽ മീഡിയയിൽ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയി മാറുകയായിരുന്നു.