പെണ്ണ് കാണാൻ ചെന്നതിനു ശേഷം ഭാര്യ ശാന്ത തന്നെ വേണ്ടാന്ന് പറഞ്ഞിരുന്നിരുന്നു ഇന്ദ്രൻസ്!!

ഒരുകാലത്തു മലയാളികളുടെ മനസിൽ ഹാസ്യത്തിന്റെ വേരുകൾ നൽകിയ നടൻ ആയിരുന്നു ഇന്ദ്രൻസ്, എന്നാൽ ഇന്ന് അദ്ദേഹം വേറിട്ട വേഷങ്ങൾ ചെയ്യ്തു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്, അന്ന് ഹാസ്യം ചെയ്യ്ത താരം തന്നെയാണോ ഇന്ന് ഈ സീരിയസ്…

ഒരുകാലത്തു മലയാളികളുടെ മനസിൽ ഹാസ്യത്തിന്റെ വേരുകൾ നൽകിയ നടൻ ആയിരുന്നു ഇന്ദ്രൻസ്, എന്നാൽ ഇന്ന് അദ്ദേഹം വേറിട്ട വേഷങ്ങൾ ചെയ്യ്തു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്, അന്ന് ഹാസ്യം ചെയ്യ്ത താരം തന്നെയാണോ ഇന്ന് ഈ സീരിയസ് വേഷങ്ങൾ ചെയ്യുന്നത് എന്നാണ് പ്രേഷകരുടെ സംശയം. ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ചും തന്റെ ആദ്യ സിനിമകളെ കുറിച്ചും  തുറന്നു പറയുകയാണ്. താൻ പെണ്ണ് കാണാൻ പോയതിനു ശേഷം ഇന്ന് തന്റെ ഭാര്യ ആയിരിക്കുന്ന ശാന്ത അന്ന് തന്നെ വേണ്ടാന്ന് പറഞ്ഞിട്ടുണ്ട്.

ആദ്യ൦ വിവാഹത്തിന് വേണ്ടി ചെന്നപ്പോൾ തന്നെ വേണ്ടാന്ന് ശാന്ത പറഞ്ഞിരുന്നു. ഞാൻ വിവാഹത്തിനു മുൻപ് സിനിമയിൽ  കോസ്റ്റിയൂം ചെയ്യുമായിരുന്നു, ശാന്ത എന്താണ് അന്ന് വേണ്ടാന്ന് പറഞ്ഞത് എന്ന്ഞാൻ  അവളോട്‌  ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഈ സിനിമയിൽ ഉള്ള ആൾക്കാരെ സൂക്ഷിക്കണം അവർക്ക് പലയിടത്തും പെണ്ണും കുട്ടികളും ഉണ്ടാകുമെന്നാണ്. പെണ്ണ് കാണാൻ ചെന്നപ്പോൾ ശാന്ത തല യുയർത്തിപോലും നോക്കിയിരുന്നില്ല എന്നാൽ അവൾ അന്ന് പിടലി ഉയർത്തി നോക്കിയിരുന്നെങ്കിൽ അവൾ എന്നെ വേണ്ടാന്ന് താന്നെ പറഞ്ഞേനെ ഇന്ദ്രൻസ് പറയുന്നു.

സിനിമയിൽ താൻ ആദ്യം വസ്ത്രലങ്കാരം ആയിരുന്നു ചെയ്യ്തിരുന്നത്, ഞാൻ നന്നായി വസ്ത്രം തയ്യിക്കുമെന്നു അറിഞ്ഞാണ് അവർ എന്നെ സിനിമയിൽ വിളിച്ചത്. പിന്നീട് ആ ഒരു കടമ്പ കഴിഞ്ഞപ്പോളേക്കും ചെറിയ ചെറിയ വേഷങ്ങളിൽ താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി നടൻ പറയുന്നു.