ദിലീപ് സാക്ഷികളെ കൈക്കൂലി നൽകുന്നതും ഭീഷണിപ്പെടുത്തുന്നതും പുറത്ത്..

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ട് സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതൊരു നിർണായകമായ കാര്യമെന്ന് പോലീസ് അടക്കം പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദിലീപിന് എതിരെ wcc കുറ്റാരോപിതനായ ദിലീപ് കൈക്കൂലി നൽകുന്നതും നിർണായക…

dileep latest news

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ട് സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതൊരു നിർണായകമായ കാര്യമെന്ന് പോലീസ് അടക്കം പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദിലീപിന് എതിരെ wcc കുറ്റാരോപിതനായ ദിലീപ് കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷിണിപെടുത്തുന്നതിനും നിയമപരമായ നടപടി ഇല്ലേ എന്ന് wcc വിമർശിച്ചു. ഫേസ്ബുക് കുറിപ്പിലൂടെ ആണ് വിമർശനം അവൾക്കൊപ്പം എന്ന ഹാഷ് ടാഗുകളോട് കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ : മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശ്രീ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ നമ്മുടെ സംസ്ഥാനത്തെ നീതിനിർവ്വഹണ സംവിധാനം അർഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമോ? ഇന്റർവ്യൂവിൽ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കിൽ കുറ്റ ആരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ??

ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് ? എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് അവശ്യം വേണ്ട ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല ? നീതിക്കായി പോരാടുന്നതിൻ്റെ വേദനയും സംഘർഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോൾ തന്നെ, ഇത്തരം സങ്കീർണ്ണമായ സന്ദർഭങ്ങളിൽ സത്യം അറിയിയുന്നതിന് ചോദ്യങ്ങൾ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.