സണ്ണി വെയിൻ ചിത്രം ‘റിട്ടേൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്’ !ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ദുൽഖർ  

നടൻ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ്ന്റെ നിർമ്മാണത്തിൽ സണ്ണി വെയിൻ നായകനാകുന്ന പുതിയ ചിത്രമാണ് റിട്ടേൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്, ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

നടൻ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ്ന്റെ നിർമ്മാണത്തിൽ സണ്ണി വെയിൻ നായകനാകുന്ന പുതിയ ചിത്രമാണ് റിട്ടേൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്, ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ, തന്റെ സോഷ്യൽ  മീഡിയ അകൗണ്ടിലൂടെ ആണ് താരം ഈ പോസ്റ്റർ പങ്കുവെച്ചത് , നവാഗതനായ ഫെബി ജോർജ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്,

ചിത്രത്തിൽ സണ്ണി വെയിൻ കൂടാതെ സൈജു കുറുപ്പ്, അപർണ്ണ ദാസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു, കൂടാതെ ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, മണികണ്ഠൻ പട്ടാമ്പി, ചെമ്പിൽ അശോകൻ, ജോളി ചിറയത്, നീന കുറുപ്പ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു

ഷാൻ റഹുമാൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്, ജോമോൻ ജോൺ തിരക്കഥ. ഛായാഗ്രഹണംഅജയ്  ഫ്രാൻസിസ്  ജോർജ്, സിബി ജോർജ് എക്സിക്യൂറ്റീവ് പ്രൊഡ്യൂസർ, ഗാനങ്ങളുടെ വരികൾ ചിട്ടപ്പെടുത്തിയത് ഇക്‌ബാൽ കുറ്റിപ്പുറം, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു ഇനിയും തീയറ്ററുകളിൽ റിലീസ് ആകാൻ ഒരുങ്ങുന്നു