അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോളിനു ശേഷം ഡിപ്രഷനായതിനെക്കുറിച്ച് യമുന റാണി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് സിനിമ സീരിയല്‍ താരം യമുന റാണിയെ. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോളിനു ശേഷം താനാകെ ഡിപ്രഷിനിലായി പോയെന്നാണ് താരം…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് സിനിമ സീരിയല്‍ താരം യമുന റാണിയെ. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോളിനു ശേഷം താനാകെ ഡിപ്രഷിനിലായി പോയെന്നാണ് താരം പറഞ്ഞത്. ഫ്‌ളവേഴ്‌സ് ഒരു കോടിയിലെത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്.

ഒരിക്കല്‍ താന്‍ വീട്ടില്‍ ഇരിക്കുമ്പോഴാണ് ഏറ്റവും അടുത്ത സുഹൃത്തായ ഗിരീഷന്‍ വിളിക്കുന്നത്. വളരെ ദു:ഖകരമായ ഒരു വാര്‍ത്തയാണ് പറയാന്‍ പോകുന്നതെന്നും പറഞ്ഞാണ് ആരംഭിച്ചത്. തനിക്കാകെ പേടിയായി, വേണ്ടപ്പെട്ട ആരോ മരിച്ചെന്നാണ് താന്‍ കരുതിയത്. നീ വേഗം പറയ് എന്ന് താന്‍ ഗിരിഷനോട് പറഞ്ഞെന്നും താരം പറഞ്ഞു.

സുഹൃത്ത് പറഞ്ഞ കാര്യം കേട്ട് താന്‍ ശരിക്കും ഞെട്ടിയെന്നും യമുന പറഞ്ഞു. ടിക് ടോക് നിരോധിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഗീരീഷന്‍ പറഞ്ഞത്. താന്‍ ഒരു സമയം ടിക് ടോകില്‍ അക്കൗണ്ടെടുക്കുകയും ഫുള്‍ ടൈം അതിലായതുമായ സമയമുണ്ട്. താന്‍ എല്ലാം മറക്കാന്‍ വേണ്ടി ഉപയോഗിച്ച വഴിയായിരുന്നു ടിക് ടോകെന്നും യമുന പറഞ്ഞു.