24 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ സല്‍മാന്‍ഖാന്റെ സഹോദരന്‍ വിവാഹമോചിതനാകുന്നു

സല്‍മാന്‍ ഖാന്റെ സഹോദരനും നടനും നിര്‍മാതാവും സംവിധായകനുമായ സൊഹൈല്‍ ഖാനും സീമ ഖാനും വിവാഹമോചിതരാവുന്നു. മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്യാനായി ഇരുവരും ഇന്ന് എത്തിയിരുന്നു. 24 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ഇവര്‍…

സല്‍മാന്‍ ഖാന്റെ സഹോദരനും നടനും നിര്‍മാതാവും സംവിധായകനുമായ സൊഹൈല്‍ ഖാനും സീമ ഖാനും വിവാഹമോചിതരാവുന്നു. മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്യാനായി ഇരുവരും ഇന്ന് എത്തിയിരുന്നു.

24 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്. ജോയിന്റ് പെറ്റിഷനാണ് നല്‍കിയത്. എന്നാല്‍ വിവാഹമോചനത്തെക്കുറിച്ച് ഇവര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

1998-ല്‍ വിവാഹിതരായ സൊഹൈലും സീമയ്ക്കും നിര്‍വാന്‍, യോഹാന്‍ എന്നീ രണ്ട് മക്കളുണ്ട്. 2017 ല്‍, ദമ്പതികള്‍ വിവാഹമോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1997ല്‍ ‘ഔസാര്‍’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സൊഹൈല്‍ സിനിമയിലേക്ക് എത്തുന്നത്.

സല്‍മാന്‍ ഖാനും ഇളയ സഹോദരന്‍ അര്‍ബാസ് ഒന്നിച്ച് അഭിനയിച്ച ‘പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ’ എന്ന ചിത്രവും അദ്ദേഹം ഒരുക്കിയിരുന്നു. 2002ല്‍ ‘മേനെ ദില്‍ തുച്‌കോ ദിയാ’യിലൂടെ അഭിനയരംഗത്തെത്തി. സിനിമയുടെ സംവിധാനവും അദ്ദേഹം തന്നെയായിരുന്നു.

ശേഷം സല്‍മാന്‍ ഖാനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചു. സല്‍മാന്‍ നായകനായ ‘രാധേ’ ആണ് സൊഹൈല്‍ അവസാനമായി അഭിനയിച്ച ചിത്രം. പത്തോളം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്.