പ്രതിഫലം കൊടുത്തപ്പോൾ അദ്ദേഹം തിടുക്കത്തിൽ വന്നു പാടിയിട്ട് പോയി!

ജോഷി മാത്യു സംവിധാനം ചെയ്തു സുരേഷ് ഗോപിയും ശ്വേതാ മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ആണ് നക്ഷത്ര കൂടാരം. ഇവരെ കൂടാതെ നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഗാനങ്ങൾ…

ജോഷി മാത്യു സംവിധാനം ചെയ്തു സുരേഷ് ഗോപിയും ശ്വേതാ മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ആണ് നക്ഷത്ര കൂടാരം. ഇവരെ കൂടാതെ നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഓർമ്മകൾ തുറന്ന് പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് ആയ സതീഷ് ബാബു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സതീഷ് ബാബു ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ചത്. ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്ന സമയത്ത് യേശുദാസിനെ കൊണ്ട് ഒരു ഗാനം എങ്കിലും പാടിക്കണം എന്ന ആവിശ്യം കാസറ്റ് വിതരക്കാർ മുന്നോട്ട് വെച്ചിരുന്നു. മോഹൻ സിത്താര ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ഞാൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് നക്ഷത്ര കൂടാരം.

മോഹൻ സിതാര സംഗീതം ഒരുക്കിയത് ബിച്ചു തിരുമലയുടെ വരികൾക്ക് ആയിരുന്നു. കാസറ്റ് കമ്പനിക്കാർ ആണ് പറഞ്ഞത് ഒരു ഗാനം യേശുദാസിനെ കൊണ്ട് പഠിക്കണം എന്ന്. ഇത് പ്രകാരം യേശുദാസിനെ കൊണ്ട് ഗാനം പഠിക്കാൻ പാടുപെട്ട പാവം നിർമ്മാതാക്കൾക്കുണ്ടായ പൊല്ലാപ്പുകൾ ഇപ്പ്പോഴും ഓർമയിൽ ഉണ്ട്. യുവഗായകൻ ക്രിസ്റ്റഫർ പാടിയ ട്രാക്കുകൾ യേശുദാസ് പാടുന്നതിനു വേണ്ടി ഞങ്ങൾ മാറ്റി വെച്ചുകൊണ്ട് യേശുദാസിനെ കാത്തിരുന്നു. ആ കാലത്ത് ഒരു പാട്ട് പാടുന്നതിനു അൻപതിനായിരം രൂപ ആയിരുന്നു അദ്ദേഹത്തിന്റെ റേറ്റ്. ആ തുക അഡ്വാൻസ് ആയിട്ട് അദ്ദേഹത്തിന്റെ മാനേജരെ ഏൽപ്പിച്ചാൽ മാത്രമേ അദ്ദേഹം പാടു എന്ന് പറഞ്ഞു മടങ്ങി പോയി. പിറ്റേ ദിവസം പാവം നിർമ്മാതാക്കൾ എവിടുന്നെല്ലാമോ അൻപതിനായിരം രൂപ ഒപ്പിച്ചു അദ്ദേഹത്തിന്റെ മാനേജരുടെ കയ്യിൽ അഡ്വാൻസ് ആയി നൽകി.

മോഹൻസിത്താര ആ സമയത്ത് നവാഗതൻ ആയിരുന്നു. പാട്ട് പാടാൻ വേണ്ടി സ്റ്റുഡിയോയിൽ എത്തിയ യേശുദാസ് ട്രാക്ക് കേൾക്കാൻ നിന്നില്ല എന്ന് മാത്രമല്ല, ട്രാക്ക് വിശദീകരിക്കുന്നതിന് മുൻപ് തന്നെ പാട്ട് പാടുകയും അപ്പോൾ തന്നെ അവിടെ നിന്ന് പോകുകയും ചെയ്തുവെന്ന് ആണ് സതീഷ് ബാബു പറഞ്ഞത്.