എന്റെ വയറും മാറിടവുമൊക്കെ കാണിക്കാൻ ഉദ്ദേശിച്ച് തന്നെയാണ് അങ്ങനെ ചെയ്തത്!

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ട്രാൻസ്‌ജെൻഡർ പെൺകുട്ടികളിൽ ഒരാളെ ആണ് സാറ ഷെയ്ഖ. അടുത്തിടെ സാറാ പങ്കുവെച്ച അവരുടെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.  നിരവധി പേരാണ്…

Zara Shaikha fb post

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ട്രാൻസ്‌ജെൻഡർ പെൺകുട്ടികളിൽ ഒരാളെ ആണ് സാറ ഷെയ്ഖ. അടുത്തിടെ സാറാ പങ്കുവെച്ച അവരുടെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.  നിരവധി പേരാണ് സാറയെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്. എന്നാൽ കടുത്ത വിമർശനങ്ങളും സാറയ്ക്ക് നേരിടേണ്ടി വന്നു. ഉയർന്ന വിദ്യാഭ്യാസമുള്ള സാറാ ഇപ്പോൾ ഒരു പ്രശസ്ത സ്ഥാപനത്തിൽ ജോലി നോക്കുകയാണ്. മോഡലിംഗ് രംഗത്ത് ചുവട് വെച്ച താരം അഭിനയത്തിലേക്ക് കടക്കാനുള്ള ശ്രമത്തിൽ ആണ്. സിനിമയിൽ അവസരങ്ങൾ തരാമെന്നു പറഞ്ഞു താൻ ചതിക്കപ്പെട്ടിട്ടുണ്ടെന്നു തുറന്നു പറയുകയാണ് സാറാ ഇപ്പോൾ ഒരു അഭിമുഖത്തിൽ.

അന്ന് ആ ഫോട്ടോഷൂട്ട് നടത്തിയത് ശരീരം കാണിക്കാന്‍ വേണ്ടി തന്നെ ചെയ്തതാണ്. എന്റെ മാറിടം, എന്റെ വയര്‍, എന്റെ ശരീരഭംഗി ഇതെല്ലം കാണിക്കാൻ വേണ്ടി നടത്തിയതാണ്. ഒരിക്കലും ഞാൻ ഒരു നല്ല മോഡലോ നല്ല കലാകാരിയോ അല്ല.  ഈ മേഖലയിൽ നിന്ന് നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അന്നൊക്കെ ഇവിടെ നിന്ന് വിട്ട് പോകാഞ്ഞത് ഈ മേഖലയോടുള്ള ഇഷ്ട്ടം കൊണ്ടാണ്. എന്നാൽ എത്ര വലിയ ലോകത്തേക്കാണ് ഇറങ്ങാൻ പോകുന്നതെന്നും ഒരുപാട് അപകടങ്ങൾ പതുങ്ങിയിരിക്കുന്ന മേഖലയാണ് ഇതെന്നും ഇടയ്ക്ക് ചിന്തിക്കാറുണ്ട്.  സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി കാത്തിരിക്കുകയാണ് ഞാൻ. എന്നാൽ എനിക്ക് യാതൊരു പരിചയമില്ലാത്ത ഒരാൾ എന്റെ ഫോട്ടോ കണ്ടിട്ട് സാറ, എന്റെ ചിത്രത്തിൽ ഒരു അവസരം തന്നാൽ അഭിനയിക്കാമോ എന്ന് ചോദിച്ചാൽ ഞാൻ അപ്പോൾ തന്നെ നോ പറയും. കാരണം എനിക്ക് ഈ മേഖലയെ കുറിച്ച് ഒരു ധാരണയും ചിന്തിക്കാനുള്ള ശേഷിയും ഉണ്ട്. എന്നാൽ എന്റെ സ്ഥാനത്ത് അഭിനയമോഹവുമായി നടക്കുന്ന മറ്റൊരു പെൺകുട്ടിയാണ് എങ്കിൽ അപ്പോൾ തന്നെ ആ കെണിയിൽ വീഴും. എന്നിട്ട് ഫോട്ടോഷൂട്ട് എന്നൊക്കെ പറഞ്ഞു അവരെ ദുരൂപയോഗം ചെയ്യുകയും ചെയ്യും.

ഒരിക്കൽ എന്റെ ഒരു സുഹൃത്ത് വഴി എനിക്ക് ഒരു ഓഫർ വന്നു. സുഹൃത്ത് വഴി വന്നത് ആയത് കൊണ്ട് ചതിക്കപ്പെടും എന്ന് ഞാൻ കരുതിയില്ല. അങ്ങനെ ഫോട്ടോഷൂട്ടിന് പോയി, ഫോട്ടോ ചോദിച്ചപ്പോൾ ഫോട്ടോഗ്രാഫറുടെ മറുപടി കേട്ട് ഞാൻ ഷോക്ക് ആയി പോയി. ‘ഈ ഫോട്ടോകള്‍ മുഖേന സാറ വലിയ പ്രശസ്തയായങ്ങ് പോകുമല്ലോ, അത് കൊണ്ട് എനിക്കെന്താണ് ഗുണം എന്ന് അയാൾ എന്നോട് ചോദിച്ചു. നമുക്ക് സാറയുടെ ശരീരം തുറന്നുകാട്ടിക്കൊണ്ട് ഒരു ഷൂട്ട് കൂടി ചെയ്യാം എന്നും പറഞ്ഞു. ഞാൻ അപ്പോൾ തന്നെ അതിന് നോ പറഞ്ഞു. അത് കൊണ്ട് ആ ചിത്രങ്ങൾ ഇന്നും എനിക്ക് കിട്ടിയിട്ടില്ല.  മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞു വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങള്‍ക്കാണ്. എന്നാൽ മുഖത്തിന് വില ഇട്ടിട്ടുമില്ല. നിന്റെ മുഖം കൊള്ളില്ല, പക്ഷെ ശരീരം കൊള്ളാം എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.