ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് സംവിധായകനാവുന്നു!!

Follow Us :

നടി ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് സിനിമാ ലോകത്തേക്ക് എത്തുന്നു. ഉര്‍വശിയെ നായികയാക്കിയാണ് ശിവപ്രസാദിന്റെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.

മലയാളത്തില്‍ നടിയായും നിര്‍മ്മാതാവായും തിരക്കഥാകൃത്തായും ശ്രദ്ധേയയാണ് ഉര്‍വശി. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ താരം ഇപ്പോഴും സജീവമാണ് ചാള്‍സ് എന്റര്‍പ്രൈസസ്, ജലധാര പമ്പ് സെറ്റ്, റാണി തുടങ്ങിയവയാണ് അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍.

കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഉര്‍വശിയുടെ സിനിമാ അരങ്ങേറ്റം. എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തി. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ കഥയെഴുതി. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.

അഞ്ചു തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട് ഉര്‍വശിയ്ക്ക്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡും നേടിയിരുന്നു. ഉള്ളൊഴുക്ക്, ഹേര്‍ എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസിന് തയ്യാറെടുക്കുന്നത്.