ജിമിക്കി കമ്മലിന്റെ വ്യത്യസ്ത ഡാന്‍സ് നമ്പറിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ ഷെറില്‍ വീണ്ടും മറ്റൊരു ഗാനവുമായി എത്തുന്നു. അത് മലയാളത്തിലല്ല, തമിഴിലാണെന്ന് മാത്രം. സൂര്യയുടെ പുതിയ ചിത്രമായ താനെ സേര്‍ന്ത കൂട്ടത്തിലെ ഗാനത്തിന്റെ ടീസറിലാണ് വിരല്‍ ഞൊടിച്ചുകൊണ്ടുള്ള ചുവടുകളുമായി ഷെറില്‍ എത്തിയിരിക്കുന്നത്.
സൊഡക്ക്’ എന്നാരംഭിക്കുന്ന ഈ കുത്തുപാട്ടിന് സംഗീതം അനിരുദ്ധാണ്. അനിരുദ്ധിന്റെ ഇരുപത്തേഴാം പിറന്നാള്‍ ദിനത്തിലാണ് ഗാനരംഗത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഈ സിനിമയില്‍ ഷെറില്‍ അഭിനയിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ തമിഴകത്തെ സെന്‍സേഷനായ ഷെറിലിനെ ഈ ടീസറില്‍ ഉള്‍പ്പെടുത്തിയത് ‘താനേ സേര്‍ന്ത കൂട്ടം’ ടീമിന്റെ മിടുക്ക്.
നേരത്തേ ഷെറിലിന് സിനിയില്‍ നിന്നും വിളികളെത്തിയിരുന്നുവെങ്കിലും വേണ്ടെന്നു വച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. തമിഴ് സംവിധായകന് രവികുമാര്‍ വിജയ്ക്കൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നുവെങ്കിലും ഷെറില്‍ ആ ഓഫര്‍ സ്വീകരിച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ട്