മോഹൻലാൽ- മമ്മൂട്ടി ഫാന്സിനോട് തന്റെ വിഷമം പങ്കുവെച്ചുകൊണ്ടുള്ള ഉണ്ണിമുകുന്ദന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറൽ ആകുന്നു

അന്നും ഇന്നും മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്ന അനാവശ്യമായ തർക്കങ്ങൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച്‌ ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ തന്റെ ഫേ​സ്ബു​ക്ക്  വഴി പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് താ​രം മ​ന​സി​ലെ വി​ഷ​മം തു​റ​ന്നു പ​റ​ഞ്ഞ​ത്.

താരം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,

പ്രിയപ്പെട്ട മമ്മൂക്ക ആൻഡ് ലാലേട്ടൻ ഫാൻസ്‌ അറിയുന്നതിന്,

സിനിമ എന്ന വലിയ ലോകത്തേക്ക് അഭിനയം എന്ന കല ആധികാരികമായി പഠിക്കാതെയും, യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെയും
എത്തിയ എനിക്ക്, അറിവിന്റെ, അനുഭവത്തിന്റെ പാഠപുസ്തകങ്ങൾ ആയി എന്നും കൂടെ ഉണ്ടായിരുന്നത് മമ്മുക്കയും ലാലേട്ടനും ആണ്. അവർ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അനവധി കരുത്തുറ്റ കഥാപാത്രങ്ങളെ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഞാനും എന്റെ സിനിമ ജീവിതം തുടങ്ങിയത്. സിനിമയെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ ഈ രണ്ടു അതുല്യകലാകാരന്മാരെയും ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയിൽ, എന്റെ ശ്രദ്ധയിൽപെട്ട ചില കാര്യങ്ങൾ വളരെ വിഷമിപ്പിച്ചു. എന്നെ പോലെ ചെറിയ ഒരു ആർട്ടിസ്റ് ഇവരിൽ ആരുടെ ഫാൻ ആണെന്ന വിഷയത്തിന്റെ പേരിൽ ഓൺലൈനിൽ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി കാണുന്ന അനാരോഗ്യകരമായ സംഭാഷണങ്ങളും വ്യക്തി ഹത്യകളും ഒരിക്കലും അംഗീകരിക്കാൻ ആവില്ല. ഒരു വ്യക്തി എന്ന നിലയിലും നടൻ എന്ന നിലയിലും എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തികളാണ് ഇവർ രണ്ടു പേരും. ശ്രീ മമ്മൂട്ടിയും ശ്രീ മോഹൻലാലും എക്കാലവും അഭിനയത്തിന്റെ പകരക്കാരില്ലാത്ത ഉദാഹരണങ്ങളാണ്. മലയാള സിനിമയെ സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിലും, അഭിനേതാവ് എന്ന നിലയിലും ഒരു രീതിയിൽ ഉള്ള വേർതിരിവും ഇവരോട് എനിക്കില്ല. ഈ ഒരു വിഷയത്തിന്റെ പേരിൽ ഉള്ള ചേരി തിരിഞ്ഞുള്ള വെറുപ്പും വിധ്വേഷവും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. കല ദൈവീകമാണ്, ഇവർ അനുഗ്രഹീതരായ കലാകാരന്മാരും. നമ്മുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നമ്മുടെ അഭിമാനമായ ഈ കലാകാരന്മാരെ നമുക്ക് വലിച്ചിഴക്കാതെ ഇരിക്കാം. അതവരോട് നമ്മൾ കാണിക്കുന്ന മാപ്പില്ലാത്ത അനാദരവാണ്‌. രണ്ടു പേരെയും ഇത്രയും കാലം നമ്മൾ എങ്ങനെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ചേർത്ത് നിർത്തിയോ, അത് തുടർന്നും നമുക്ക് ചെയ്യാം. മിഖായേൽ എന്ന സിനിമ റിലീസ് ആകാൻ ഇനി വളരെ കുറച്ച ദിവസങ്ങൾ മാത്രമേയുള്ളു. ഈ ഒരു അവസരത്തിൽ, തികച്ചും ദൗർഭാഗ്യകരമായ ഇത്തരത്തിലുള്ള ഒരു സംഭവം, ഒരുപാട് വേദനിപ്പിച്ചത് കൊണ്ടാണ് ഈ തുറന്നെഴുത്. ഇനിയും ഒരുപാട് നല്ല സിനിമകൾ എല്ലാവർക്കും ഉണ്ടാവട്ടെ.

സ്നേഹത്തോടെ,

ഉണ്ണി മുകുന്ദൻ

https://www.facebook.com/IamUnniMukundan/photos/a.569748976434183/2138589762883422/?type=3&__xts__%5B0%5D=68.ARCUHQKtgXJhhLt4MT9T1AoigAyi0OtcIMojYIdYgwCRS7tUOoFrh2rTd1w2tIWv89GgVzdl4U6IfEAbPYKeBbVNkNcD0g27WGpRXZwuc5Imx4RPF1I2ydCdDb8m8N2oPWttXB29zdct8s3ak9JsZz-bGQOL1n3fJLhsgPWWr951V2cSLxmBxruv7ra_4DkqbCtbswuk3UyRmgtaKJo2GTpEhyphqFuqInr_2cI4j_bE8Yd0Ys9w9FfdtVe74smB-Mp0yPZTtPaO_AcSgRZ2IVpHy8SoJLB1SL8kFcHnL36c8Bfvxsn6bmzM8qX0U_PJqx3QnN1roXVfOghSQ_LQiTKz3Q&__tn__=-R