വഴിയരികിലെ കരിക്ക് കുടിക്കുന്നവര്‍ ഇത് കണ്ടിട്ട് തീരുമാനിക്കുക വേണമോ, വേണ്ടയോ എന്ന്‍

    നമ്മള്‍ മലയാളികള്‍ ഒരുപാട് കഴിക്കാന്‍ ഇഷ്ടപെടുന്നതും, വിദേശികള്‍ക്കും അതിഥികള്‍ക്കും സന്തോഷത്തോടെ നല്‍കുന്ന ഒന്നാണ് ഇളനീര്‍. ഒരുപാട് ആരോഗ്യപ്രദവും പോഷകദായകവുമായ മറ്റൊരു പാനീയവും ലോകത്തില്ല. മലയാളിയെ സംബന്ധിച്ച് കരിക്ക് അമൃതാണ്.

    പക്ഷെ വേനല്കാലമായാല്‍ റോഡരികില്‍ പൊടിപൊടിക്കുന്ന കച്ചവടമാണ് കരിക്ക്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ഈ കരിക്ക് വിപണി കീഴടക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയി.പക്ഷെ കുറച്ചു കാലമായി നമ്മുടെ വഴിയോരങ്ങളില്‍ കച്ചവടത്തിനെത്തുന്ന കരിക്കിന്റെ നിറവും വലിപ്പവും വ്യത്യസ്തവും ആണ്.

    എന്തായിരിക്കും ഈ കരിക്കിന്റെ അസാമാന്യ വലിപ്പത്തിന്റെയും സൗന്ദര്യത്തിന്റെയും കാരണം? അതന്വേഷിച്ച് തമിഴ്‌നാട് വരെ പോയാല്‍ ഉത്തരം വളരെ എളുപ്പം കിട്ടും.തമിഴ് നാടിലൂടെ യാത്ര പോകുമ്പോള്‍  ഒരെണ്ണം വാങ്ങി കുടിക്കും ,ഒരാള്‍ക്ക് കുടിച്ചു തീര്‍ക്കാന്‍ കഴിയില്ല ,വലിയ മധുരം കാണില്ല .

    പക്ഷെ ദാഹം മാറി ഉന്മേഷം കിട്ടും സ്വന്തം വണ്ടിയില്‍ പോകുന്നവര്‍ വേറെയും വാങ്ങി വണ്ടിയില്‍ സൂക്ഷിക്കും. അമൃതെന്ന് കരുതി നമ്മള്‍ കുടിച്ചു സായൂജ്യമണഞ്ഞത് എന്തെന്ന് കൂടി മനസിലാക്കണം, ഒരു യാത്രയില്‍ ഇടയ്ക്കു നിറയെ തെങ്ങുകള്‍ ഉള്ള ഒരു തോട്ടതിനരുകില്‍ വാഹനം ഒതുക്കി , കാഴ്ച കാണാന്‍ ഇറങ്ങിയ ഒരു സുഹൃത്താണ് തമിഴ്‌നാട്ടിലെ തെങ്ങിന്‍ തോപ്പില്‍ നിന്നുമുള്ള ഈ ഞെട്ടിക്കുന്ന ചിത്രം പകര്‍ത്തിയത്- വീഡിയോ.