സുക്കൻബർഗ്ഗ് മരിച്ചതായി ഫെയ്‌സ്ബുക്ക്‌, അമ്പരന്ന് യൂസര്‍മാര്‍…!!!

Follow Us :

സന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം നിരവധി യുസേര്‍സ് മരിച്ചതായി ഫെയ്‌സ്ബുക്കിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് സുക്കര്‍ ബര്‍ഗടക്കം മരിച്ചെന്നുള്ള സന്ദേശം ഫെയ്‌സ്ബുക്ക് മാറി പോസ്റ്റ് ചെയ്തത്. അബദ്ധം പറ്റിയത് മനസ്…

facebook

സന്ദേശം വ്യാപിച്ചതോടെ യുസേര്‍സിന്റെ ഭാഗത്തു നിന്നും വലിയ പ്രതികരണമാണ് ഉയരുന്നത്. തങ്ങള്‍ മരിച്ചുവെന്നറിഞ്ഞ യുസേര്‍സ് തന്നെയാണ് ജീവനോടെ ഇരിപ്പുണ്ടെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്..

remember

ബന്ധുക്കളോ സുഹൃത്തുക്കളോ രേഖകള്‍ സഹിതം ഔദ്യോഗിക അപേക്ഷ നല്‍കിയാല്‍ മരിച്ചവരുടെ പേജുകളുടെ സ്മാരകമായി നിലനിര്‍ത്താന്‍ ഫെയ്‌സ്ബുക്ക് അനുവദിക്കുന്നുണ്ട്. അപേക്ഷ ഫെയ്‌സ്ബുക്ക് സ്വീകരിച്ചാല്‍ യൂസറുടെ പേജിലെ പേരിനൊപ്പം ‘റിമെമ്പറിങ്’ എന്ന വാക്ക് വരും. പീപ്പിള്‍ യു മെ നോ, ബര്‍ത്തഡേ റിമൈന്‍ഡര്‍ തുടങ്ങിയ ഫെയ്‌സ്ബുക്ക് നിര്‍ദേശങ്ങളില്‍ ആ പ്രൊഫൈല്‍ പിന്നീടൊരിക്കലും ഫ്രണ്ട്സിന്റെ ടൈംലൈനില്‍ പ്രത്യക്ഷപ്പെടില്ല…

screenshot_7