അച്ഛനമ്മമാര്‍ പിശാചുക്കള്‍ ആകുന്ന കാലം, ലൈംഗികബന്ധത്തിന്‌ തടസ്സമായത് കാരണം മാതാപിതാക്കള്‍ കുഞ്ഞിനെ കൊന്നു

ബേണ്‍വുഡ്‌:- ലൈംഗികബന്ധത്തിന്‌ തടസ്സമാണെന്നറിഞ്ഞ്‌  രണ്ട്‌ മാസം പ്രായമായ കുഞ്ഞിനെ ഇരുവരും ചേര്‍ന്ന്‌ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തി. ടെയ്‌ലര്‍ മോര്‍ഗന്‍ എന്ന കുഞ്ഞ്‌ ആണ് കൊല്ലപ്പെട്ടത്. ശ്വാസംമുട്ടിയാണ്‌ കുഞ്ഞ്‌ മരിച്ചതെന്നും പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. മരണസമയത്ത്‌ കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയ…

ബേണ്‍വുഡ്‌:- ലൈംഗികബന്ധത്തിന്‌ തടസ്സമാണെന്നറിഞ്ഞ്‌  രണ്ട്‌ മാസം പ്രായമായ കുഞ്ഞിനെ ഇരുവരും ചേര്‍ന്ന്‌ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തി. ടെയ്‌ലര്‍ മോര്‍ഗന്‍ എന്ന കുഞ്ഞ്‌ ആണ് കൊല്ലപ്പെട്ടത്.

ശ്വാസംമുട്ടിയാണ്‌ കുഞ്ഞ്‌ മരിച്ചതെന്നും പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. മരണസമയത്ത്‌ കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. മാതാപിതാക്കളായ എമ്മാ കോള്‍, ലൂക്ക്‌ മോര്‍ഗന്‍ എന്നിവരിലേക്ക്‌ അന്വേഷണം തിരിഞ്ഞത്‌ തുടര്‍ന്നായിരുന്നു.

ആ സമയം എമ്മയ്‌ക്ക്‌ പതിനെട്ടും ലൂക്കിന്‌ ഇരിപത്തിരണ്ടും വയസ്സായിരുന്നു പ്രായം.  ഇരുവരും  ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ  കുട്ടി ഉണര്‍ന്നപ്പോള്‍ തലയിണ കുഞ്ഞിന്റെ മേല്‍ അമര്‍ത്തുകയായിരുന്നെന്നാണ്‌  കണ്ടെത്തിയത്‌. മദ്യലഹരിയിലായിരുന്നു അവര്‍. കേസില്‍ വിധി പറയുക ജൂണ്‍ 21നാണ്‌.