അന്ന് ഞാൻ അവളെ പച്ചക്കു കത്തിച്ചിരുന്നെങ്കിൽ ഇന്നവൾ എന്റെ കുഞ്ഞിന്റെ ‘അമ്മ ആവില്ലായിരുന്നു. ആർ ജെ അരുണിന്റെ വാക്കുകൾ വയറൽ ആകുന്നു

പ്രണയം നിരസിച്ചാൽ പകയോട് കൂടി അത്രനാളും മനസ്സിൽ കൊണ്ടുനടന്നവളെ പച്ചക്കു തീകൊളുത്തി കൊല്ലുന്ന നാടാണ് ഇന്ന് കേരളം. ഈ അടുത്ത കാലത്തു അരങ്ങേറിയ സംഭവങ്ങളും അതിനു ഉദാഹരണമാണ്. ഈ വിഷയത്തെ ആസ്പദമാക്കി ആർ ജെ…

പ്രണയം നിരസിച്ചാൽ പകയോട് കൂടി അത്രനാളും മനസ്സിൽ കൊണ്ടുനടന്നവളെ പച്ചക്കു തീകൊളുത്തി കൊല്ലുന്ന നാടാണ് ഇന്ന് കേരളം. ഈ അടുത്ത കാലത്തു അരങ്ങേറിയ സംഭവങ്ങളും അതിനു ഉദാഹരണമാണ്. ഈ വിഷയത്തെ ആസ്പദമാക്കി ആർ ജെ അരുൺ പങ്കുവെച്ച വാക്കുകൾ വയറൽ അയി മാറിക്കൊണ്ടിരിക്കുകയാണ്. എന്താണ് പ്രണയം അല്ലങ്കിൽ  എങ്ങനെ ആകണം പ്രണയം എന്നാണ് അരുൺ പറയുന്നത്.

അരുണിന്റെ വാക്കുകളിലൂടെ,

നമസ്കാരം. ആർ ജെ അരുണാണ്. ഇന്ന് രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ‘അമ്മ അനിയത്തിയോട് പറയുന്നത് കേട്ടൂ. ആരെങ്കിലും വന്നു ഇഷ്ടമാണെന്നു പറയുകയാണെങ്ക്ല് അവന്റെ കയ്യിൽ എന്താണിരിക്കുന്നത് എന്ന് നോക്കിയതിനു ശേഷമേ മറുപടി നൽകാവൂ എന്ന്. പണ്ടൊക്കെ ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തുറന്നു പറയാൻ പോകുമ്പോൾ നമ്മുടെ കയ്യിൽ ഉണ്ടാകുക ഒരു പൂ, അല്ലെങ്കിൽ ഒരു ബൊക്കെ അതുമല്ലങ്കിൽ ഇഷ്ട്ടമുള്ള എന്തെങ്കിലും ഒരു ഗിഫ്റ്റ്. ഇപ്പോൾ അത് മാറി. ഇപ്പോൾ കത്തി, അല്ലങ്കിൽ ഒരു കുപ്പി പെട്രോളും ഒരു ലൈറ്ററും. അവൾ അവന്റെ ഇഷ്ട്ടം സ്വീകരിച്ചാൽ പൂ കൊടുക്കാം, അല്ലങ്കിൽ അവളെ പച്ചക്കു കത്തിക്കുന്ന ഒരു രീതിയിലാണ് ഇന്നത്തെ യുവാക്കൾ. എല്ലാ പെൺകുട്ടികൾക്കും നോ പറയാനുള്ള അവകാശം ഉണ്ട്. അത് ഇനി സൽമാൻ ഖാനോട് ആണെങ്കിൽ പോലും. എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം ഞാൻ പങ്കുവെക്കാം. കുറച്ചു വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമായി. അത് വരെ തോന്നാത്ത പ്രണയം എനിക്ക് തോന്നി. മനസിലുള്ള സ്നേഹവും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ഞാൻ അവളുടെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ട്ടമാണ്. പക്ഷെ അന്നവൾ എന്നോട് നോ ആണ് പറഞ്ഞത്. എല്ലാ പുരുഷന്മാര്ക്കും തോന്നാവുന്ന സങ്കടവും ദേക്ഷ്യവുമെല്ലാം എനിക്കും ആ നിമിഷം തോന്നി. എന്നാൽ അന്ന് ഞാൻ അവളെ കത്തിച്ചിരുന്നെങ്കിൽ ഇന്നവൾ എന്റെ കുഞ്ഞിന്റെ ‘അമ്മ ആവില്ലായിരുന്നു. എന്റെ ഭാര്യ ആവില്ലായിരുന്നു.

https://www.facebook.com/rjarunkochi/videos/571866093316237/?t=88