അന്ന് ഞാൻ മോദി നല്‍കിയ 250 രൂപ വാങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ എനിക്ക് നില്ക്കാൻ കഴിയില്ലായിരുന്നു

നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ നരേന്ദ്രമോദിയെ കാണാൻ എത്തിയ സന്തോഷത്തിൽ ആണ് ഗീതാ റാബറി. ഇന്ന് ഞാൻ നാടറിയുന്ന പാട്ടുകാരി ആയെങ്കിൽ അതിനുപിന്നിൽ നരേന്ദ്രമോദിയാണ്‌ അദ്ദേഹം തന്ന 250 രൂപയാണ്. സ്‌കൂള്‍…

നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക് പ്രചോദനവും പിന്തുണയും നല്‍കിയ നരേന്ദ്രമോദിയെ കാണാൻ എത്തിയ സന്തോഷത്തിൽ ആണ് ഗീതാ റാബറി. ഇന്ന് ഞാൻ നാടറിയുന്ന പാട്ടുകാരി ആയെങ്കിൽ അതിനുപിന്നിൽ നരേന്ദ്രമോദിയാണ്‌ അദ്ദേഹം തന്ന 250 രൂപയാണ്.

സ്‌കൂള്‍ പഠനകാലത്താണ് താന്‍ മോദിയെ ആദ്യമായി കാണുന്നതെന്ന് ഗീത പറയുന്നു. സ്‌കൂളില്‍ മോദിയുടെ സന്ദര്‍ശനം നടന്ന സമയത്ത് താന്‍ പാട്ടുപാടിയെന്നും ഗീത പറയുന്നു. നല്ല സ്വരമാണെന്നും തുടര്‍ന്നും പാട്ട് പരിശീലിക്കണമെന്നും പാട്ട് തുടരണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് എനിക്ക് സമ്മാനമായി 250 രൂപയും തന്നു. അതാണ് ഇന്നത്തെ എന്റെ വളർച്ചയ്ക്ക് കാരണം ഗീതാ റാബറി പറഞ്ഞു. ഇപ്പോള്‍ എന്റെ പാട്ടുകള്‍ ആളുകള്‍ക്കിടയില്‍ തരംഗമാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തില്‍ നിന്ന് അനുഗ്രഹം വാങ്ങാനായി എത്തിയതാണെന്നും ഗീത മാധ്യമങ്ങളോട് പറഞ്ഞു.

ഗീതയെപ്പോലെയുള്ളവര്‍ ജനങ്ങളെ പ്രചോദിപ്പിക്കുന്നവരാണെന്ന് മോദി പറഞ്ഞു. താഴ്ന്ന സാഹചര്യത്തില്‍ ജനിച്ചിട്ടും സ്വന്തം സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അതില്‍ വിജയം കൈവരിച്ചയാളാണ് ഗീത. യുവാക്കള്‍ക്കിടയില്‍ ഗുജറാത്തിന്റെ നാടന്‍ പാട്ടുകള്‍ പ്രചാരത്തിലാക്കിയ അവരില്‍ മതിപ്പ് തോന്നുന്നുവെന്നും മോദി പറയുന്നു.