അഭിനന്ദിനെ മോചിപ്പിക്കണമെന്ന പാകിസ്ഥാൻ യുവതിയുടെ വാദം വിവാദമാകുന്നു

പാകിസ്താന്റെ പിടിയിലായ ഇന്ത്യൻ വിങ് കമാണ്ടർ അഭിനന്ദിനെ മോചിപ്പിക്കണമെന്ന് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടത് ഇന്ന് ഏറെ വിവാദങ്ങൾക്ക്  വഴിവച്ചിരുന്നു. എന്നാൽ ഇവരെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അധികം ആർക്കും അറിവില്ല. പക തീര്‍ക്കലും…

പാകിസ്താന്റെ പിടിയിലായ ഇന്ത്യൻ വിങ് കമാണ്ടർ അഭിനന്ദിനെ മോചിപ്പിക്കണമെന്ന് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടത് ഇന്ന് ഏറെ വിവാദങ്ങൾക്ക്  വഴിവച്ചിരുന്നു. എന്നാൽ ഇവരെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അധികം ആർക്കും അറിവില്ല.

പക തീര്‍ക്കലും പ്രതികാരം തീര്‍ക്കലുമൊന്നുമല്ല ശരിയായ മാർഗം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പക്വത കാണിക്കണം എന്നും സമാധാനം പുനസ്ഥാപിക്കണം എന്നുമായിരുന്നു ഫാത്തിമ ഭൂട്ടോയുടെ ഇന്നത്തെ പ്രതികരണം.

പാക് മുൻ വനിതാ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ സഹോദര പുത്രിയും   മുൻ പാക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ കൊച്ചുമകളും കൂടിയാണ്  ഫാത്തിമ. മാത്രവുമല്ല പ്രശസ്ത എഴുതുകരി കൂടിയാണ് ഇവർ.

14ാം വയസ്സിലാണ് ഫാത്തിമ ഭൂട്ടോ ആദ്യമായി എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്നത്. മരുഭൂമിയുടെ പുഞ്ചിരികൾ (Whispers of The Desert) എന്നായിരുന്നു 1998ൽ പുറത്തിറക്കിയി പുസതകത്തിനന്റെ പേര്. സമകാലീന സംഭവങ്ങളുടെ നേർക്കാഴ്ചകളായിരുന്നു ഫാത്തിമയുടെ പുസ്തകങ്ങൾ.വിശ്വാസങ്ങളിലും എല്ലാവരിൽനിന്നും വ്യത്യസ്തയായിരുന്നു ഫാത്തിമ. മത വിശ്വാസി എന്നതിന് പുറത്ത് മതേതര എന്ന തരത്തില്‍ അറിയപ്പെടാനാണ് ഫാത്തിമയ്ക്ക് താത്പര്യം. ഇത് പലപ്പോഴായി അവർ തുറന്നുപറഞ്ഞിട്ടുമുണ്ട്.

വസ്ത്രധാരണപേരിലും  പാകിസ്താനിലെ മത മൗലിക വാദികളുടെ വിമർശനവും ഫാത്തിമ പലപ്പോഴും ഏറ്റുവാങ്ങിയിരുന്നു. ബേനസീർ‌ ഭൂട്ടോയുടെ പിൻഗാമിയായി ഫാത്തിമ രാഷ്ട്രീയത്തിലേക്കെത്തുമെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ എഴുത്ത് തുടരാനാണ് താല്‍പര്യമെന്നായിരുന്നും ഫാത്തിമ ഭൂട്ടോയുടെ നിലപാട്.