ഭാര്യമാര്‍ 58, എം.പി ആയത് അഞ്ചു തവണ, നാലുതവണ എംഎൽഎ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതമായ സുംബ്രായി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 58 ഭാര്യമാരുണ്ടായിരുന്ന ഒരു നേതാവ് വേറെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് തനിക്കുണ്ടായിരുന്ന ഭാര്യമാരുടെ കൃത്യമായ കണക്കു അറിയില്ല, അതിനൊരു കാരണവും ഉണ്ട്. ജാര്‍ഖണ്ഡ് ലെ ചായ്ബസയില്‍ നിന്ന് 1967 മുതല്‍ അഞ്ചുതവണ എം.പി.യും നാലുതവണ…

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ 58 ഭാര്യമാരുണ്ടായിരുന്ന ഒരു നേതാവ് വേറെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് തനിക്കുണ്ടായിരുന്ന ഭാര്യമാരുടെ കൃത്യമായ കണക്കു അറിയില്ല, അതിനൊരു കാരണവും ഉണ്ട്. ജാര്‍ഖണ്ഡ് ലെ ചായ്ബസയില്‍ നിന്ന് 1967 മുതല്‍ അഞ്ചുതവണ എം.പി.യും നാലുതവണ MLA യുമായിരുന്നു അദ്ദേഹം. തണുപ്പിലും ധോത്തി മാത്രമേ ധരിക്കാറുള്ളു   എന്നത് ഒരു വലിയ പ്രത്യേകതയായിരുന്നു.

എന്താണ് ഇത്രത്തോളം വിവാഹം കഴിച്ചത് എന്ന് ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് ഒരു ഉത്തരം നല്‍കും. പണ്ട് ‘ശ്രീകൃഷ്ണ ഭഗവാന്‍റെ ആരാധകനായ എനിക്ക് സ്ത്രീകളോട് കടുത്ത പ്രണയമാണെന്ന് പറയാന്‍ ഒരു മടിയുമില്ല’.  ഗ്രാമങ്ങളില്‍ മേളകളും ചന്തകളും വ്യാപകമായിരുന്നു ആദിവാസി പെണ്‍കുട്ടികളെ അവിടെയെത്തുന്ന വ്യാപാരികളും മറ്റുള്ള ആളുകളും  ലൈംഗികമായി ഉപയോഗിക്കുക പതിവായിരുന്നു.

അങ്ങനെ ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ ജീവിതം തന്നെ ദുഷ്ക്കരമാകുന്ന അവസ്ഥയില്‍ ഞാനവര്‍ക്ക് അഭയവും ഭര്‍ത്താവെന്ന സ്ഥാനവും നല്‍കി സംരക്ഷിക്കുമായിരുന്നു. അവരില്‍ ചിലരൊക്കെ കൂടെതാമസിച്ചു മറ്റു ചിലരാകട്ടെ വേറെ സ്ഥലങ്ങളിലേക്ക് പോയി. ഇതൊരു തുടര്‍ക്കഥയായിരുന്നു. അതുകൊണ്ടു തന്നെ ഭാര്യമാരുടെ കൃത്യമായ എണ്ണം ഇന്നും ഓര്‍മ്മയില്ല. അദ്ദേഹം വെളിപ്പെടുത്തുന്നു.

ആദ്യവിവാഹം ചെയിതത് 7ല്‍ പഠിക്കുമ്പോള്‍ 10 പാസ്സായ ശമതി സുണ്ടിയെന്നയാണ്. രണ്ടാമത് വിവാഹം കഴിച്ചത് ‘മുക്തിദാനി സുംബുരായ്’ എന്ന യുവതിയെയായിരുന്നു. അവസാനകാലത്ത് താമസം മൂന്നാമത്തെ ഭാര്യയും അദ്ധ്യാപികയുമായ ‘അനിതാ സോയ്‌’ ക്കൊപ്പം ചായ്ബസായിലെ ‘ഗാന്ധിട്ടോല’ യിലായിരുന്നു . ടാറ്റാ മെയിൻ ഹോസ്പിറ്റലിൽ വെച്ച് 018 ജൂൺ 22 നു അദ്ദേഹം അന്തരിച്ചു.