പന്ത്രണ്ട്കാരന്‍ വീഡിയോ ഗയിം അനുകരിച്ച് സ്വന്തം സഹോദരിയെ പീഡിപ്പിച്ചു

കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ ഫോണും കമ്പ്യൂട്ടറും സ്വതന്ത്രമായി ഉപയോഗിക്കാന്‍   നല്‍കുന്ന   മാതാപിതാക്കള്‍ ഒന്ന് ശ്രേധിച്ചോ, ഒരു പക്ഷെ   കൂടപ്പിറപ്പിനെ പോലും തിരിച്ചറിയാനാകാത്ത രീതിയില്‍ നിങ്ങളുടെ   മകന്‍റെ സ്വഭാവം രൂപപ്പെട്ടേക്കാം. അത്തരത്തില്‍ ഒരു സംഭവം നടന്നു  കഴിഞ്ഞു.  ബ്രിട്ടനില്‍ നിന്നും…

കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ ഫോണും കമ്പ്യൂട്ടറും സ്വതന്ത്രമായി ഉപയോഗിക്കാന്‍   നല്‍കുന്ന   മാതാപിതാക്കള്‍ ഒന്ന് ശ്രേധിച്ചോ, ഒരു പക്ഷെ   കൂടപ്പിറപ്പിനെ പോലും തിരിച്ചറിയാനാകാത്ത രീതിയില്‍ നിങ്ങളുടെ   മകന്‍റെ സ്വഭാവം രൂപപ്പെട്ടേക്കാം. അത്തരത്തില്‍ ഒരു സംഭവം നടന്നു  കഴിഞ്ഞു.  ബ്രിട്ടനില്‍ നിന്നും പുറത്തുവരുന്നത് 12 കാരന്‍ വീഡിയോ ഗെയിമായ ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോയിലെ സെക്സ് സീന്‍ അനുകരിച്ച് ആറ് വയസുള്ള സഹോദരിയെ തുടരെ പീഡനത്തിന് ഇരയാക്കിയ ഞെട്ടിക്കുന്ന വാര്‍ത്തയാണ് .

വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഉള്ള സമയത്ത് തന്നെയാണ് പീഡനങ്ങള്‍ അരങ്ങേറിയതെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഗെയിമില്‍ കണ്ട സീന്‍ പുനരാവിഷ്‌കരിക്കാനാണ് കുട്ടി ശ്രമിച്ചത്. ഈ സമയത്ത് ഇളയ സഹോദരങ്ങള്‍ ഈ മുറിയിലുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ വീഡിയോ ഗെയിമിലെ സെക്സ് സീന്‍ സഹോദരിക്കൊപ്പം കണ്ട ശേഷമായിരുന്നു സംഭവങ്ങളുടെ തുടക്കമെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു.

സെക്സും, അക്രമവും നിറഞ്ഞ ഗെയിം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് വില്‍ക്കുന്നത്. പീഡനവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങളും, പെണ്‍കുട്ടിയെ ലൈംഗികതയിലേക്ക് നയിച്ചതിനുമുള്ള കുറ്റവുമാണ് സ്വിന്‍ഡണ്‍ യൂത്ത് കോര്‍ട്ടില്‍ ആണ്‍കുട്ടിക്ക് എതിരെ വായിക്കപ്പെട്ടത്. കുറ്റകൃത്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ മകന്റെ കൈപിടിച്ച് കണ്ണീരോടെ അമ്മ കോടതി മുറിയില്‍ നിന്നു.

12 മാസത്തെ റഫറല്‍ ഓര്‍ഡറാണ് നിയമപരമായ കാരണങ്ങളാല്‍ പേരുവെളിപ്പെടുത്താത്ത കുട്ടിയ്ക്ക് നല്‍കിയത്. എല്ലാ കുറ്റങ്ങളും ഇവന്‍ സമ്മതിക്കുകയും ചെയ്തു. സംഭവിച്ചത് വലിയ തെറ്റാണെന്ന് മനസ്സിലാക്കാന്‍ പോലും കഴിയാത്ത പ്രായമാണ് ആണ്‍കുട്ടിയുടേത്. വിചാരണയില്‍ അശ്രദ്ധമായി ഇരുന്ന കുട്ടിയോട് ജഡ്ജ് ഫുട്ബോളിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഇവന്‍ ചിരിച്ച് സംസാരിക്കുകയാണ് ചെയ്തത്.

യഥാര്‍ത്ഥത്തില്‍ പ്രതികള്‍ മാതാപിതാക്കളാണ്. പ്രായപൂര്‍ത്തിയാവരുടെ പരിപാടി കുട്ടികള്‍ പതിവായി കാണുന്നത് ശ്രദ്ധിക്കാനോ തടയാനോ അവര്‍ മിനക്കെട്ടില്ല. പെണ്‍കുട്ടി സഹപാഠിയോടാണ് ചേട്ടന്റെ പ്രവൃത്തി വെളിപ്പെടുത്തിയത്. ഇത് അധ്യാപകര്‍ അറിഞ്ഞതോടെയാണ് പീഡനം പുറത്തറിഞ്ഞത്. മകള്‍ ഈ അവസ്ഥയില്‍ നിന്നും തിരിച്ചുവരികയാണെന്ന് അമ്മ വെളിപ്പെടുത്തി.