അവള്‍ കണ്ണ്തുറക്കില്ലെന്ന് അറിയാം, എങ്കിലും ഞാന്‍ എന്‍റെ കുഞ്ഞിനെ വിളിക്കും,

ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് ജീവനെടുക്കാൻ പോന്നൊരു മഹാമാരി തങ്ങളുടെ കുഞ്ഞിനെ പിടികൂടിയെന്ന് ആ അമ്മയും അച്ഛനും തിരിച്ചറിയുന്നത്. ഇനി എന്തെങ്കിലും അതിശയം സംഭവിച്ചാലോ?, അവളുടെ അമ്മാ എന്ന വിളി കേൾക്കാൻ എനിക്ക് കൊതിയാകുകയാണ്. ഇന്നേക്ക് എട്ട്…

ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് ജീവനെടുക്കാൻ പോന്നൊരു മഹാമാരി തങ്ങളുടെ കുഞ്ഞിനെ പിടികൂടിയെന്ന് ആ അമ്മയും അച്ഛനും തിരിച്ചറിയുന്നത്. ഇനി എന്തെങ്കിലും അതിശയം സംഭവിച്ചാലോ?, അവളുടെ അമ്മാ എന്ന വിളി കേൾക്കാൻ എനിക്ക് കൊതിയാകുകയാണ്. ഇന്നേക്ക് എട്ട് ദിവസമായി അവൾ കണ്ണു തുറന്നിട്ട്. ബംഗളുരു സ്വദേശിയായ നിഷയുടെ പത്ത് മാസക്കാരി പൈതൽ ക്ലാരയെ വിധിയിന്ന് പരീക്ഷിക്കുന്നത് കരൾ രോഗം കൊണ്ടാണ്.

എന്തൊരു പരീക്ഷണമാണിത്. ലോകത്ത് ഒരമ്മയ്ക്കും വയ്ക്കരുത് ഈ ദുർവ്വിധി`കണ്ണീരോടെ നിഷയുടെ വാക്കുകൾ. വിളി കേൾക്കില്ലെന്നറിയാമെങ്കിലും ട്യൂബുകളിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്ന തന്റെ പൈതലിനരികിൽ ചെന്ന് നിഷ ഒരിക്കൽ കൂടി നീട്ടി വിളിച്ചു. മോളേ… അവളെന്നെ അമ്മാ എന്ന് വിളിച്ചു തുടങ്ങുന്നത് ഒരു മാസം മുമ്പാണ് .

ചേട്ടനുമൊത്ത് അവൾ കളിക്കുന്ന ആ നിമിഷങ്ങൾ ഇപ്പോഴും മനസിലുണ്ട്. കണ്ണടച്ചു തുറക്കുന്ന മാത്രയിൽ പക്ഷേ എല്ലാ സന്തോഷവും തകിടം മറിഞ്ഞു. കുഞ്ഞിന് കരൾ രോഗം പിടിപ്പെട്ടുവെന്ന വാർത്ത ഇടിത്തീ പോലെയാണ് ആ മാതാപിതാക്കളുടെ കാതിൽ പതിക്കുന്നത്. സ്വാഭാവിക ശാരീരിക പ്രക്രിയ പോലും നടത്തുന്നത് ആ ഇളം ശരീരത്തിൽ സൂചിമുനകൾ ആഴ്‍ത്തിയിറക്കിയാണ്.

ജീവൻ പിടിച്ചു നിർത്താൻ സർജറി ഉൾപ്പെടെയുള്ള ചികിത്സകൾ വേണമെന്നിരിക്കേ തങ്ങളുടെ പൈതലിന്റെ ജീവനായി കെഞ്ചുകയാണ് ഈ കുടുംബം. പ്രതിദിനം 700 രൂപ മാത്രം വരുമാനമുള്ള ഭർത്താവ് ജോൺസണ് ഈ ചെലവ് താങ്ങാനാകില്ലെന്നും അമ്മ നിഷ പറയുന്നു. ചികിത്സയ്ക്കും മറ്റുമായി നാല് ലക്ഷത്തോളം ഈ നിർദ്ധന കുടുംബം ചെലവാക്കി കഴിഞ്ഞു. കാരുണ്യത്തിന്റെ കവാടം തുറക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാ അവര്‍.