അൽഷിമേഴ്‌സ് രോഗിയായ വൃദ്ധനോട് ഈ മനുഷ്യൻ ചെയ്‌തത്‌ കണ്ടോ?

അതെ. ഭൂമിയിൽ മനുഷ്യൻ എന്ന ജീവി ഇപ്പോഴും ജീവിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഒരു ഉദാഹരണമാണ് ദേ ഈ മനുഷ്യൻ. വഴിയിൽ ആസാദാരണമായി ഒരു വൃദ്ധനെ ഇദ്ദ്ദേഹം കാണുകയുണ്ടായി. വൃദ്ധന്റെ അടുക്കൽ ചെന്ന് പേരും വീടും…

അതെ. ഭൂമിയിൽ മനുഷ്യൻ എന്ന ജീവി ഇപ്പോഴും ജീവിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഒരു ഉദാഹരണമാണ് ദേ ഈ മനുഷ്യൻ. വഴിയിൽ ആസാദാരണമായി ഒരു വൃദ്ധനെ ഇദ്ദ്ദേഹം കാണുകയുണ്ടായി. വൃദ്ധന്റെ അടുക്കൽ ചെന്ന് പേരും വീടും മറ്റു വിവരങ്ങളും തിരക്കിയപ്പോൾ അതൊന്നും അയാൾക്ക് ഓര്മ ഇല്ല എന്നും ആലപ്പുഴയിലാണ് വീടെന്നും ആരെയോ കാണാനായാണ് ഈ സ്ഥലത്തു വന്നതെന്നുമാണ് പറഞ്ഞത്. അതിൽ നിന്നുമാണ് വൃദ്ധൻ അൽഷിമേഴ്‌സ് രോഗിയാണെന്ന് യുവാവിന് മനസിലായത്. 

അയാൾ വൃദ്ധനെ അടുത്തുള്ള ഒരു കടയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും പോലീസ് കൺട്രോൾ ഓഫീസിൽ വിളിച്ചു വിവരം അറിയിക്കുകയും ചെയ്‌തും. പോലീസ് എത്തി വൃദ്ധനുമായി സംസാരിച്ചപ്പഴും ഒന്നും ഓര്മ ഇല്ല എന്നും ആരെയോ കാണാൻവേണ്ടിയാണ് ഈ സ്ഥലത്തു വന്നതെന്നുമാണ് വൃദ്ധൻ വീണ്ടും പറഞ്ഞത്. പോലീസുകാരുടെ സാനിധ്യത്തിൽ യുവാവ് വൃദ്ധന്റെ കൈയിലുണ്ടായിരുന്ന കവർ പരിശോധിച്ചപ്പോൾ കവറിൽ നിന്നും 73000 രൂപയോളം ലഭിക്കുകയും ചെയ്തു. പണം അടങ്ങിയ കവറും വൃദ്ധനെയും പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹം ആരാണെന്നോ വീടെവിടാണെന്നോ ആരെക്കാണാൻ വന്നതാണെന്നോ പോലീസിന് വിവരം ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ പരിചയമുള്ളവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.

https://www.facebook.com/ballathaJadhee/videos/422077785005990/?t=58

സോഴ്സ്: ബാല്ലത്ത ജാതി