ശ്രീലങ്കയിൽ ഉണ്ടായപോലൊരു ദുരന്തം നമ്മുടെ നാട്ടിൽ ഉണ്ടായാൽ ഉള്ള അവസ്ഥ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ശ്രീലങ്കയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ മനസ്സിൽ തോന്നിയ ഒരു പേടിയാണ് നമ്മുടെ നാട്ടിലെ സിനിമ തീയേറ്റേഴ്സനെ കുറിച്ച് . ഏറ്റവും കൂടുതൽ ആളുകൾ ഒത്തു കൂടുന്ന സ്ഥലങ്ങൾ ആണ് തീവ്രവാദികൾക്ക് പ്രിയപ്പെട്ടത് എന്നിരിക്കെ , ആരാധനാലയങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഒത്തു കൂടുന്നതും എന്നാൽ യാതൊരു വിധ സെക്യൂരിറ്റി ചെക്കിങ്ങും ഇല്ലാത്ത ഒരു സ്ഥലമാണ് നമ്മുടെ നാട്ടിലെ സിനിമ തീയേറ്റേഴ്സ് . മദ്യമോ ,പുറത്തു നിന്നുള്ള ഭക്ഷണ സാധനങ്ങളോ കയ്യിൽ കരുതിയിട്ടുണ്ടോ എന്നല്ലാതെ ,മറ്റൊന്നിനും വേണ്ടിയുള്ള ചെക്കിങ് നമ്മുടെ നാട്ടിലെ തീയേറ്റേഴ്സിൽ(ചുരുക്കം ചില തീയേറ്റേഴ്സ് ഒഴിച്ച് നിർത്തിയാൽ) നടക്കാറില്ല . സാധാരക്കാരനും , പണക്കാരനും,സ്തീകളും ,കുട്ടികളും ,പ്രായമായവരും എല്ലാം ഒരു പോലെ ഒഴുകിയെത്തുന്ന സ്ഥലമാണ് നമ്മുടെ തീയേറ്ററുകൾ. ഒരു ഹൌസ് ഫുൾ ഷോയ്ക്കു ശരാശരി 500 ആളുകൾ എങ്കിലും ഒരു തീയേറ്ററിന് അകത്തു ഉണ്ടാകും.(അതിലും കൂടിയതും കുറഞ്ഞതും ആയ സിറ്റിംഗ് കപ്പാസിറ്റി ഉള്ള തീയേറ്റേഴ്സ് ഉണ്ട് ).

ഇങ്ങനെ ഒരു സ്ഥലത്ത് ശ്രീലങ്കയിലെ പള്ളികളിൽ ഉണ്ടായത് പോലൊരു ആക്രമണം ഉണ്ടായാൽ അതിന്റെ ആഘാതം നമ്മുടെ നാടിനു താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും. ഒരു ദുരന്തം ഉണ്ടായിട്ട് എന്തെങ്കിലും നടപടി എടുക്കുന്നതിനേക്കാൾ , അത് നടക്കാതിരിക്കാനുള്ള precautions ഇപ്പോഴേ എടുക്കുന്നതല്ലേ നല്ലത് . എല്ലാ തീയേറ്റേഴ്സിലും സെക്യൂരിറ്റി ചെക്കിങ്ങിനുള്ള സംവിധാനങ്ങൾ നിർബന്ധമാക്കി കൊണ്ട് ഒരു ഉത്തരവ് ഇറക്കുകയും അത് പാലിച്ചു പോരുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.

ഈ വിവരം അധികാരികളിൽ എത്തനായി പരമാവധി ഷെയർ ചെയ്യൂ .

കടപ്പാട്: ഫേസ്ബുക്