ആദ്യത്തെ കണ്‍മണിയെത്താന്‍ മാസങ്ങള്‍ മാത്രം!! വിവാഹ ചിത്രങ്ങള്‍ നീക്കി രണ്‍വീര്‍

ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വലിയ ആഘോഷമായിരുന്നു. അടുത്തിടെയാണ് ദീപിക ആദ്യത്തെ കണ്‍മണിയെത്താന്‍ പോകുന്ന സന്തോഷം പങ്കിട്ടിരുന്നത്.

അതിനിടെ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. രണ്‍ബീറിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റമാണ് ആരാധകരെ വിഷമത്തിലാക്കിയിരിക്കുന്നത്.

ദീപികയുമായുള്ള വിവാഹ ചിത്രങ്ങള്‍ സോഷ്യലിടത്തു നിന്നും നീക്കിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്. 2018 നവംബറിലാണ് താരദമ്പതികള്‍ വിവാഹിതരായത്. ഇത്രയും നാളും രണ്‍വീറിന്റെ പേജില്‍ വിവാഹചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രങ്ങള്‍ നീക്കിയത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

എന്തിനാണ് താരം ചിത്രങ്ങള്‍ നീക്കിയതെന്ന് വ്യക്തമല്ല. ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച്അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇരുവരും വേര്‍പിരിയുകയാണോ എന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, ദീപികയോടൊപ്പമുള്ള മറ്റ് ചിത്രങ്ങള്‍ രണ്‍വീറിന്റെ പേജിലുണ്ട്. അതോടെ അല്‍പം ആശ്വാസത്തിലാണ് ആരാധകരുള്ളത്.